സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയുടെ നിയമനം; സര്‍ക്കാരിനോട് ഹൈക്കോടതി

Published : Jun 12, 2017, 06:36 PM ISTUpdated : Oct 04, 2018, 07:27 PM IST
സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ തച്ചങ്കരിയുടെ നിയമനം; സര്‍ക്കാരിനോട് ഹൈക്കോടതി

Synopsis

കൊച്ചി: ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചതെന്ന്  സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണം നേരിടുന്ന തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. 

ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പൊലീസിലെ കൂട്ടസ്ഥലം മാറ്റവും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തിയാണ് സ്ഥലംമാറ്റങ്ങള്‍ നടന്നതെന്നാണ് ആരോപണം. സംസ്ഥാനത്ത് സ്റ്റേറ്റ് സെക്യൂരിറ്റി കമ്മീഷന്‍ രൂപീകരിക്കണമെന്നും ആലപ്പുഴ സ്വദേശി ജോസ് തോമസ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: തിരുവനന്തപുരത്ത് പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം ധാരണ
മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക്; വീണ്ടും ചര്‍ച്ച നടത്താൻ സര്‍ക്കാര്‍