രാഷ്ട്രീയ കൊലപാതകത്തിൽ സിബിഐ അന്വേഷണം; ഹര്‍ജിക്കാരന് വീണ്ടും കോടതിയുടെ വിമര്‍ശനം

Published : Nov 06, 2017, 12:25 PM ISTUpdated : Oct 05, 2018, 02:30 AM IST
രാഷ്ട്രീയ കൊലപാതകത്തിൽ സിബിഐ അന്വേഷണം; ഹര്‍ജിക്കാരന് വീണ്ടും കോടതിയുടെ വിമര്‍ശനം

Synopsis

കൊച്ചി: രാഷ്ട്രീയ കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹർജിക്കാരന് വീണ്ടും ഹൈക്കോടതി വിമര്‍ശനം. ആക്ടിംഗ് ചീഫ് ജസ്റ്റിസ്‌ ആന്റണി ഡോമിനിക് അധ്യക്ഷനായ ബഞ്ചാണ് വിമർശിച്ചത്. അടിയന്തിര പരിഗണന ആവശ്യപ്പെട്ട ഉപഹര്‍ജി ബഞ്ചിലെത്തിച്ചതിനാണ് വിമര്‍ശനം.

നേരത്തെ ഹർജി പരോഗണിച്ചപ്പോൾ ഇല്ലാത്ത എന്ത് അടിയന്തിര ആവശ്യം കൊണ്ടാണ് ഇടപെടൽ അപേഷ സമർപ്പിച്ചത്. അനുകൂലമായി കേസ് കൊണ്ടുവരാൻ ഉപയോഗപ്പെടുത്തുകയാണോ എന്നും ഡിവിഷൻ ബെഞ്ച്‌ ചോദിച്ചു.

കഴിഞ്ഞ 30 ന് ഹർജി കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് ഈമാസം 13 ലേക്ക്‌ മാറ്റുകയായിരുന്നു. അതിനിടയിലാണ് ഉപഹർജിയുമായി ഗോപലാൻ അടിയോടി വക്കിൽ സ്മാരക ട്രസ്റ്റ്‌ എത്തിയത്. എല്‍ഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന 7 രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം.

കഴിഞ്ഞ ദിവസം ഇതേ ഉപഹര്‍ജി ചീഫ് ജസ്റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ ബഞ്ചിൽ എത്തിയിരുന്നു. ഒരു ഡിവിഷൻ ബഞ്ചിൽ മുഖ്യ ഹർജി  പരിഗണിച്ചു കൊണ്ടിരിക്കെ   ഉപഹര്‍ജി മറ്റൊരു ഡിവിഷൻ ബഞ്ചിൽ എത്തുന്നത്‌ നിയമവിരുദ്ധമാണ്. ഹർജി എങ്ങനെ എത്തി ചീഫ് ജസ്റ്റിസ്‌ ചോദിക്കുകയും ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉന്നതർ ആരൊക്കെ? വിശദമായ ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും
ഓസ്ട്രേലിയയിൽ ആളുകളെ കൂട്ടത്തോടെ വെടിവെച്ച് കൊലപ്പെടുത്തിയത് അച്ഛനും മകനുമെന്ന് റിപ്പോർട്ട്; മരണസംഖ്യ പതിനഞ്ചായി ഉയർന്നു