സിബിഎസ്ഇ പഴയ ചോദ്യ പേപ്പര്‍ നല്‍കി; വീണ്ടും പരീക്ഷ നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശം

By Web DeskFirst Published Apr 9, 2018, 11:15 PM IST
Highlights

28ന് നടന്ന കണക്ക് പരീക്ഷ എഴുതിയതിന് ശേഷം കൂട്ടുകാരോട് സംസാരിച്ചപ്പോഴാണ് ചോദ്യപ്പേപ്പർ മാറിയ കാര്യം അറിയുന്നത്.

കൊച്ചി: സി.ബി.എസ്.ഇ കണക്ക് പരീക്ഷക്ക് പഴയ ചോദ്യപ്പേപ്പർ ലഭിച്ചെന്ന പരാതിയിൽ കുട്ടിക്ക് വീണ്ടും പരീക്ഷ നടത്താമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. 2016ലെ ചോദ്യപ്പേപ്പറാണ് കിട്ടിയതെന്ന് കാണിച്ച് കോട്ടയം കുമ്മനം സ്വദേശി ആമിയ സലീമാണ് കോടതിയെ സമീപിച്ചത്.

കോട്ടയം മൗണ്ട് കാർമ്മൽ വിദ്യാനികേതിനിലെ വിദ്യാർത്ഥി ആമിയ സലീമിന്റെ പരീക്ഷകേന്ദ്രം നവോദയാ വിദ്യാലയമായിരുന്നു. ഇവിടെ 28ന് നടന്ന കണക്ക് പരീക്ഷ എഴുതിയതിന് ശേഷം കൂട്ടുകാരോട് സംസാരിച്ചപ്പോഴാണ് ചോദ്യപ്പേപ്പർ മാറിയ കാര്യം അറിയുന്നത്. ഉടൻ തന്നെ സ്കൂൾ അധികൃതരെ വിവരമറിയിച്ചു. എന്നാൽ സി.ബി.എസ്.ഇയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. പരീക്ഷ സംബന്ധിച്ച് മൂല്യനിർണ്ണയത്തിന് മുൻപ് തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പർ ഉത്തരേന്ത്യയിൽ ചോർന്ന വാർത്തകൾക്കിടെയാണ് കോട്ടയത്ത് ചോദ്യപ്പേപ്പർ മാറിയെന്ന പരാതി വന്നത്.

click me!