സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റപ്പെട്ട കേസില്‍ ഹൈക്കോടതി ഇടപെടുന്നു

Published : May 27, 2017, 06:06 PM ISTUpdated : Oct 05, 2018, 02:19 AM IST
സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റപ്പെട്ട കേസില്‍ ഹൈക്കോടതി ഇടപെടുന്നു

Synopsis

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കവെ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട ശ്രീഹരിയെന്ന ഗംഗേശാനന്ദയുടെ ചികിത്സാ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇയാള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസിനോടാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ശസ്‌ത്രക്രിയക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ കഴിയുന്ന പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഗംഗേശാനന്ദയെ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചിരുന്നു. ശസ്‌ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ ഇതിന് മാറ്റമുണ്ടെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു. സംഭവത്തില്‍ ഇയാളുടെ അമ്മ ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ കാമുകനാണ് സ്വാമിയുടെ ലിംഗം മുറിച്ചത് എന്ന് ഈ പരാതിയില്‍ പറയുന്നുണ്ടെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല, തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ടെത്തും; ഒന്നരലക്ഷത്തോളം ഭക്തർ ദർശനത്തിനെത്തുമെന്ന് പ്രതീക്ഷ
തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്താൻ മോദിക്ക് കഴിയില്ല, 'ജനനായകൻ' വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി