വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയല്ല അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്: ഹൈക്കോടതി

Published : Dec 14, 2018, 03:51 PM ISTUpdated : Dec 14, 2018, 04:15 PM IST
വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുകയല്ല അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തത്: ഹൈക്കോടതി

Synopsis

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു. വനിതാ മതിലില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. 

കൊച്ചി: വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വനിതാ മതിലിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ചോദ്യം. വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.  എല്ലാ വകുപ്പുകളോടും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ നിര്‍ബന്ധിക്കലില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 

 വനിതാ മതിലില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. ജീവനക്കാർക്ക് വനിതാ മതിലിൽ പങ്കെടുക്കണമെന്ന നിർബന്ധമുണ്ടോയെന്നും പങ്കെടുക്കാത്തവർക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകുമോ എന്നും സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കേരളത്തിന്‍റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ എന്ന മുദാവാക്യമുയർത്തി ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ തീർക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്
'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ