കൊള്ളപ്പലിശ കേസ്; മഹാരാജ മഹാദേവിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

By Web TeamFirst Published Oct 8, 2018, 3:38 PM IST
Highlights

പത്തു ദിവസത്തെ പൊലീസ് കസ്റ്റഡി എട്ടു ദിവസമായി ചുരുക്കണം എന്ന് ആവശ്യപ്പെട്ടാണ് മഹാരാജ ആവശ്യപ്പെട്ടത്. കസ്റ്റഡിയിൽ വിട്ടത് നിയമപരമായി നിലനിൽക്കില്ലെന്ന മഹാരാജന്റെ വാദത്തിൽ മറ്റന്നാൾ ഹൈ കോടതി വിധി പറയും. 

കൊച്ചി: കൊള്ളപ്പലിശ ഇടപാടില്‍ പിടിയിലായ മുഖ്യപ്രതി മഹാരാജ മഹാദേവന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. പത്തു ദിവസത്തെ പൊലീസ് കസ്റ്റഡി എട്ടു ദിവസമായി ചുരുക്കണം എന്ന് ആവശ്യപ്പെട്ടാണ് മഹാരാജ ആവശ്യപ്പെട്ടത്. കസ്റ്റഡിയിൽ വിട്ടത് നിയമപരമായി നിലനിൽക്കില്ലെന്ന മഹാരാജന്റെ വാദത്തിൽ മറ്റന്നാൾ ഹൈ കോടതി വിധി പറയും. 

പൊലീസിന്റെ ആവശ്യ പ്രകാരം തോപ്പുംപടി മജിസ്‌ട്രേറ്റ് മഹാരാജനെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മറ്റന്നാൾ ആണ് കസ്റ്റഡി കാലാവധി അവസാനിക്കുന്നത്. കേരളത്തിൽ 500 കോടിയിലധികം രുപയുടെ പലിശ ഇടപാട് നടത്തിയ കേസിലെ അഞ്ചാം പ്രതിയാണ് ചെന്നൈ സ്വദേശി മഹാരാജ മഹാദേവൻ. 

കൊള്ളപ്പലിശക്കാരന്‍ മഹാരാജ മഹാദേവനെ ചെന്നൈയില്‍ നിന്നുമാണ് കേരള പൊലീസ് പിടികൂടിയത്. അതിസാഹസികമായാണ് മഹാരാജനെ പള്ളുരുത്തി സിഐയും സംഘവും അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ എത്തിയ പൊലീസ് മഹാരാജന്‍ താമസിക്കുന്ന കോളനിയില്‍ എത്തി. എന്നാല്‍ വലിയ തോതിലുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസിന് ഇയാളെ വണ്ടിയില്‍ കയറ്റാന്‍ കഴഞ്ഞില്ല. അക്രമാസക്തമായ സാഹചര്യം ഉണ്ടായതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ച് ആളുകളെ വിരട്ടിയോടിച്ചു. തുടര്‍ന്നാണ് മഹാരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനുശേഷം കോടതിയില്‍ ഹാജരാക്കി.  ജൂലൈ 28 ന് കേരള പൊലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാല്‍ പൊലീസിന്‍റെ വണ്ടി തട‍ഞ്ഞുവെച്ച് കൂട്ടാളികള്‍ മഹാരാജനെ രക്ഷിക്കുകയായിരുന്നു.

കൊച്ചി സ്വദേശിയായ ഫിലിപ്പ് ജേക്കബ് എന്നയാളാണ് കൊള്ളപ്പലിശക്കാരായ സംഘത്തിനെതിരെ ആദ്യം പരാതി നല്‍കിയത്.  40 ലക്ഷം രൂപ വായ്പ്പയെടുക്കുകയും പിന്നീട് പലിശയും കൊള്ളപ്പലിശയുമടക്കം  തിരികെ നല്‍കിയിട്ടും മഹാരജയുടെ കൂട്ടാളികള്‍ ഉപദ്രവിക്കുന്നെന്ന് പൊലീസില്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ പലിശ ഇടപാട് നടത്തുന്നത് ചെന്നൈ സ്വദേശിയായ മഹാരാജ മഹാദേവനാണെന്ന് പൊലീസിന് വ്യക്തമായത്. 

click me!