ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

Web Desk |  
Published : Apr 05, 2018, 04:16 PM ISTUpdated : Jun 08, 2018, 05:50 PM IST
ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

Synopsis

ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: നടൻ ജയസൂര്യ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കൈയ്യേറി നിർമിച്ച മതിൽ പൊളിക്കുന്നതിനാണ് സ്റ്റേ. ചെലവന്നൂർ കായൽ കയ്യേറി നിർമ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം കൊച്ചിൻ കോർപ്പറേഷൻ പൊളിച്ച് നീക്കിയിരുന്നു. കൊച്ചിന്‍ കോര്‍പറേഷനാണ് ബോട്ട് ജെട്ടി പൊളിച്ചത്. ജയസൂര്യ നൽകിയ ഹ‍ർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതിനല്‍കിയത്. കായൽ കൈയേറ്റത്തില്‍ നടന്‍ ജയസൂര്യയുടെ അപ്പീൽ തദ്ദേശ ട്രൈബ്യൂണൽ നേരത്തെ തള്ളിയിരുന്നു. ചെലവന്നൂർ കായൽ കൈയേറി ബോട്ട് ജെട്ടി നിർമ്മിച്ചത് പൊളിക്കാൻ കൊച്ചി കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ജയസൂര്യ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയതിനെ തുടര്‍ന്നാണ് അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കിയിത്.

കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസില്‍ താരത്തെ മൂന്നാം പ്രതിയായാണ് കുറ്റപത്രം നല്‍കിയിരുന്നു. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്. തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സാറ്റ്‌ലൈറ്റ് സര്‍വേ അടക്കം വിശദ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

താരം സ്ഥലം വാങ്ങുമ്പോഴും കെട്ടിടം നിര്‍മ്മിക്കുന്നതിന് മുന്‍പും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്നും കെട്ടിടം നിര്‍മ്മിക്കാന്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം പാലിച്ചിട്ടില്ലെന്നും നേരത്തെ കണ്ടെത്തിയിരുന്നു. കെട്ടിടം നിര്‍മ്മിക്കുന്നതിന് കൊച്ചി നഗരസഭ അനുമതി നല്‍കിയതിനാലാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറംപോക്കിലെ നിര്‍മ്മാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബില്‍ഡിങ് ഇന്‍സ്‌പെക്ടറെ കുറ്റക്കാരനാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് രാജേഷോ ശ്രീലേഖയോ അതോ സർപ്രൈസോ? മേയറിൽ സസ്പെൻസ് തുടർന്ന് ബിജെപി, തീരുമാനം ഇന്ന്
ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിന് സാധ്യത തെളിഞ്ഞതോടെ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും