നഴ്‍സുമാരുടെ സമരത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Web Desk |  
Published : Mar 21, 2018, 07:09 AM ISTUpdated : Jun 08, 2018, 05:43 PM IST
നഴ്‍സുമാരുടെ സമരത്തിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Synopsis

ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കുന്നത് തടഞ്ഞ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍  ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.  

കൊച്ചി: നഴ്‌സുമാരുടെ സമരത്തിനെതിരായ മാനേജ്മെന്‍റുകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സമരം നിയമവിരുദ്ധമാണെന്നും എസ്‍മ പ്രയോഗിക്കണമെന്നുമാണ് മാനേജ്മെന്റുകളുടെ ആവശ്യം. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും തമ്മില്‍ സമവായ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനിടെ ഈ മാസം 31ന് ശമ്പള പരിഷ്കരണം നടത്താനുള്ള സര്‍ക്കാര്‍ നീക്കം തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കി. ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കുന്നത് തടഞ്ഞ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍  ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ടരമണ ദില്ലി പ്രതിനിധി
'ഹോർമുസിലെ വെടിനിർത്തൽ ധാരണ പാലിച്ചില്ല, കപ്പലിന് നേരെ ഡ്രോണാക്രമണം നടത്തി'; ഇറാനെതിരെ ട്രംപ്