മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

Published : Jun 12, 2017, 04:39 PM ISTUpdated : Oct 05, 2018, 03:24 AM IST
മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

Synopsis

കഴിഞ്ഞ ദിവസം മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത വിദേശ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ആംബര്‍ എന്ന കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബോട്ടിന്റെ ഉടമ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഡിജിറ്റല്‍ രൂപത്തിലുള്ള രേഖകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ്  ഉടനെ തന്നെ അവ പിടിച്ചെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെ രണ്ടു മണിക്ക് പുതുവൈപ്പിനിൽ നിന്നും 20 നോട്ടിക്കൽമൈൽ അകലെ കൊച്ചി പുറം കടലിലായിരുന്നു അപകടമുണ്ടായത്. തോപ്പുംപടിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ കാർമൽ മാത എന്ന ബോട്ടാണ് ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 14 മത്സ്യത്തൊഴിലാളികളില്‍ 11 പേര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ മൂന്നു പേരെ ഫോര്‍ട്ട്‌കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ തൊഴിലാളികളില്‍ കുളച്ചിൽ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഒരാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. അപകടമുണ്ടാക്കിയ കപ്പിലിന്റെ ക്യാപ്റ്റനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. കപ്പലില്‍ അന്വേഷണ സംഘം ഇന്ന് പരിശോധനയും നടത്തിവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും,ആർഷഭാരതസംസ്കാരത്തെ പ്രതിനിധീകരിക്കുന്ന ചിഹ്നം ഉപയോഗിക്കാന്‍ ആലോചന:ജോൺ ബ്രിട്ടാസ്
ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ