
കൊച്ചി: കെ എസ് ആർ ടി സി കണ്ടക്ടർ നിയമനം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പി.എസ്.സി വഴിയുള്ള നിയമനങ്ങൾ പൂർത്തിയാകും വരെ തുടരാൻ അനുവദിക്കുന്ന തരത്തിൽ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തണമെന്നുമാവശ്യപ്പെട്ട് താത്കാലിക കണ്ടക്ടർമാർ സമർപ്പിച്ച ഹരജിയും കോടതി ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. പി.എസ്.സി അഡ്വൈസ് മെമോ നൽകിയവർക്ക് നിയമനം നൽകാൻ താത്കാലിക കണ്ടക്റ്റർമാരെ പിരിച്ചു വിടാനാണ് ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നത്. നിയമം അനുവദിക്കുന്നുണ്ടെങ്കിൽ മാത്രമേ പിരിച്ചു വിടപ്പെട്ട താത്കാലിക കണ്ടക്ടർമാരെ പരിഗണിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam