മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം

Published : May 27, 2016, 01:51 AM ISTUpdated : Oct 05, 2018, 01:46 AM IST
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗം

Synopsis

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ ആരോഗ്യമന്ത്രിയും തദ്ദേശഭരണവകുപ്പ് മന്ത്രിയും വിവിധ വകുപ്പ് മേധാവികളും പങ്കെടുക്കും. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍  തുക ആനുവദിക്കുന്നത് ഉള്‍പ്പെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവും. മഴക്കാലത്ത്  സാംക്രമികരോഗങ്ങള്‍ പടരുന്നത് തടയുന്നതിനുള്ള നടപടികളും ചര്‍ച്ച ചെയ്യും. ബുധനാഴ്ച സത്യപ്രതിജ്ഞക്ക് ശേഷം നടന്ന പുതിയ സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഇന്ന് പ്രത്യേക യോഗം ചേരാനുള്ള തീരുമാനമെടുത്തത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഐയിൽ വിമർശനവും സ്വയം വിമർശനവും ഇല്ല,സംഘടനാ പ്രവര്‍ത്തനം അവസാവിപ്പിക്കുന്നു, ഇനി സാധാരണ പ്രവർത്തകൻ ആയി തുടരുമെന്ന് കെ കെ ശിവരാമന്‍
തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു