രാജേഷ് വധം; ഹൈടെക് ഗൂഡോലചന തകർത്തത് പൊലീസിൻറെ ബുദ്ധി

Web Desk |  
Published : Apr 10, 2018, 11:24 PM ISTUpdated : Jun 08, 2018, 05:51 PM IST
രാജേഷ് വധം; ഹൈടെക് ഗൂഡോലചന തകർത്തത് പൊലീസിൻറെ ബുദ്ധി

Synopsis

രാജേഷ് വധം ഹൈടെക് ഗൂഡോലചന തകർത്തത് പൊലീസിൻറെ ബുദ്ധി

വിദേശത്തുനിന്നും ആസൂത്രണം ചെയ്ത ഹൈടെക് ഗൂഡോലചന തകർത്തത് പൊലീസിൻറെ ബുദ്ധിപരമായ നീക്കം. ഒരു തെളിവുപോലും അവശേഷിക്കാത്ത വിധമാണ് അലിഭായും കൂട്ടരും രാജേഷിൻറെ കൊലപാതകം ആസൂത്രണം ചെയ്തത്. പക്ഷെ  പൊലീസൊരിക്ക വലവയിലേക്ക് മുഖ്യആസൂത്രകൻ തന്നെ വന്നു വീഴുകയായിരുന്നു. പൊലീസിന്റെ അതിവിദഗ്ധമായ നീക്കങ്ങൾ പിന്തുടർന്ന് കൊണ്ട് ഞങ്ങളുടെ പ്രതിനിധി കെ. അരുൺ കുമാർ തയ്യാറാക്കിയ സ്പെഷ്യൽ റിപ്പോർട്ട്.

മുഖം മറച്ചെത്തിയ മൂന്നു പ്രതികള്‍ രാജേഷിനെ വെട്ടുമ്പോള്‍ സംഭവത്തിൻറെ ഏക ദൃക്സാക്ഷി കുട്ടൻ ഇറങ്ങിയോടി. സംഭവവത്തിന് ശേഷവും മുമ്പും സംശയകരമായി ഒരു ഫോണ്‍ കോള്‍ പോലുമില്ല. ശൂന്യതയിലായിരുന്നു പൊലീസ്. ആകെ കിട്ടിയ തുമ്പ് കൊലയാളി സംഘമെത്തിയത് ഒരു ചുവന്ന കാറിൽ. പിന്നെ പിടിവള്ളിയായത് രാജേഷിൻറെ കാമുകിയുടെ മൊഴിയും. തുടക്കം മുതൽ വിദേശത്തുള്ള കാമുകിയുടെ മുൻ ഭർത്താവ് സത്താറിനെ കുറിച്ച് പൊലീസിന് സംശയമുണ്ടായിരുന്നു.

അന്വേഷണം തുടരുന്നതിനിടെ കാർ കണ്ടെത്തി. കാർ വാടകയ്ക്കെടുത്തവരെ കസ്റ്റഡയിലെടുത്തു. അങ്ങനെയാണ് പ്രതികള്‍ ഒത്തുകൂടിയ വീട്ടുടമ കൊല്ലം സ്വദേശി സനുവിനെ കുറിച്ചറിയുന്നത്. ഹോട്ടലിൽ താമസിച്ചാൽ തെളിവുകളുണ്ടാകുമെന്നതിനാലാണ് സുഹൃത്തിൻറെ വീട് ക്വട്ടേഷന്‍ സംഘം തെരഞ്ഞെടുത്തത്. വാട് ആപ്പുവഴി പരിയപ്പെട്ട അപ്പുണ്ണിയും അലിഭായ് എന്നു വിളിപ്പേരുള്ളയാളും വീട്ടിലെത്തിയതായി സനുവിൻറെ മൊഴി.  

ദോഹയിൽ നിന്നും ലഭിച്ച വിവരമനുസരിച്ചാണ് സത്താറിൻറെ സഹായി സാലിദിൻറെ വിളിപ്പേര് അലിഭായെന്നറിയുന്നത്. തുടർന്നുള്ള അന്വേഷണഷത്തിൽ കാഠ്‍മണ്ടുവഴി കൊലപാതകത്തിനുശേഷം സാലിദ് ദോഹയിലേക്ക് പോയെന്ന് വിവരം ലഭിച്ചു. വീട്ടിൽ പോലും പോകാതെ ബംഗല്ലൂരും കൊല്ലത്തുമായി എന്തിന് അലിഭായി 7 ദിവസം ചെവഴിച്ചു.  ഈ സംശയത്തിനുള്ള ഉത്തരം കണ്ടെത്തിയിതോടെ വിദേശത്തുനിന്നെത്തിയ  ക്വട്ടേഷൻ സംഘത്തിൻറെ പങ്ക് കൂടുതൽ വ്യക്തായി.

ചെന്നൈയിലുണ്ടായിരുന്ന അപ്പുണ്ണിയും ഒളിവിൽ പോയി. ഗൂഡോലോചനയിൽ പങ്കെടുത്ത ബംഗല്ലൂരിലെ യാസിറും പ്രതികള്‍ക്ക് സഹായം  നൽകിയ സ്വാതി സന്തോഷും പിടിയിലായപ്പോള്‍ കൊലയാളി സംഘത്തിലെ മൂന്നാമനെക്കുറിച്ചറിഞ്ഞു. ഷംസീറും കൂടി കസ്റ്റഡയിലയാതോടെ സാലിഹ് ബിൻ ജലാലിനും സത്താറുമെതിരായ കുരുക്ക് മുറുകി. അലിഭായ് നാട്ടിലെത്തിയതിന്‍റെ തെളിവിനായി ചില സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

മാധ്യമങ്ങളിൽ ചിത്രങ്ങള്‍ വന്നതോടെ വിദേശത്ത് പിടിച്ചുനിൽക്കാൻ കഴിയാതായി. ഉന്നത പൊലീസുദ്യോഗസ്ഥർ സ്പോണ്‍സർക്ക് സാലിഹിൻറെ ക്രിമിനല്‍ പശ്ചാത്തലം വിവരിച്ച് ഇ-മെയിലുകള്‍ അയച്ചു. ഇതോടെ കേരളത്തിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് ഒരു അഭിഭാഷകൻ വഴി അലിഭായ് പൊലീസിനെ അറിയിച്ചു. ഇൻറർപോള്‍ വഴിയുള്ള അറസ്റ്റും മറ്റു നടപടികളുമുണ്ടായാൽ കൂടുതൽ നിയമക്കുരിക്കിൽപ്പെടുമെന്ന പേടികൂടിയാകാം കീഴടങ്ങാനുള്ള നീക്കത്തിന് പിന്നിലെന്നു പൊലീസ് കരുതുന്നു.

സത്താറിനുണ്ടായ ചതി വിവരിച്ചാണ് അപ്പുണ്ണിയുയെയും ഷംസീറിനെയും അലിഭായും ഒപ്പം ചേർത്തതത്. വാട്സ് ആപ്പുവഴിയായിരുന്നു ചർച്ചകള്‍ നടന്നത്. യാസിൻറെ സുഹൃത്തിൻറെ എടിഎം കാർഡ് ഉപയോഗിച്ചാണ് വിദേശത്തുനിന്നും പണം പിൻവലിച്ചത്. അങ്ങനെ ഓരോ നീക്കവും സൂക്ഷ്‍മമായിരുന്നു. പക്ഷെ പൊലീസിൻറെ ബുദ്ധിപരമായ നീക്കം ഗൂഡോലോചന പൊളിച്ചു.  ഒളിവിൽ കഴിയുന്ന അപ്പുണ്ണികൂടി പിടിലായാൽ കൊലയാളി സംഘത്തിലെ മൂന്നുപേരെയും കണ്ടെത്തിയതിൻറെ നേട്ടം ആറ്റങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചോദ്യംചെയ്യലിന് ഹാജരാകണം, പി വി അൻവറിന് ഇ ഡി നോട്ടീസ്
ഇംഗ്ലീഷ് ഭാഷാ ഉപയോഗത്തിലെ പരിമിതിയിൽ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പരിഹാസം, പ്രതികരണവുമായി എഎ റഹീം, 'ആരോടും പിണക്കമില്ല'