Latest Videos

അനുവദിക്കപ്പെടുമോ സുരക്ഷയും? യുവതികളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Jan 23, 2019, 8:03 AM IST
Highlights

ദർശനത്തിനായി രണ്ട് ദിവസം മാറ്റിവെക്കാവുന്നതാണെന്ന നിലപാടാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്, യുവതികൾക്ക് ശബരിമലയിൽ പോകാനുള്ള ഭരണഘടനാപരമായ അവകാശം പോലെ സുരക്ഷയും പ്രധാനപ്പെട്ടതാണെന്നായിരുന്ന് കോടതിയും അറിയിച്ചിരുന്നു.

കൊച്ചി; ശബരിമല ദർശനം നടത്താൻ പൊലീസ്  സുരക്ഷ ആവശ്യപ്പെട്ട് നാല് യുവതികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കണ്ണൂർ സ്വദേശിനികളായ രേഷ്മ നിശാന്ത്, ഷനില സജീഷ്, സൂര്യ, ധന്യ എന്നിവരാണ്  ഹൈക്കോടതിയെ സമീപിച്ചത്.  അയ്യപ്പ ഭക്തരായ തങ്ങൾക്ക് സുരക്ഷിതമായി ദർശനം നടത്താൻ അവസരമൊരുക്കണമെന്ന്  ഹർജിയിൽ യുവതികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ ശബരിമല ദർശനത്തിന് പോകാൻ ശ്രമിച്ചവർക്കെതിരെ സംഘടിത ആക്രമണവും അവരുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിലുള്ള പ്രതിഷേധവും ഉണ്ടായെന്ന് യുവതികൾ ആരോപിക്കുന്നു. ശബരിമലയിലെത്തുന്ന യുവതികൾക്ക് ദർശനത്തിനായി രണ്ട് ദിവസം മാറ്റിവെക്കാവുന്നതാണെന്ന നിലപാടാണ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു, യുവതികൾക്ക് ശബരിമലയിൽ പോകാനുള്ള ഭരണഘടനാപരമായ അവകാശം പോലെ സുരക്ഷയും പ്രധാനപ്പെട്ടതാണെന്നായിരുന്ന് കോടതിയും അറിയിച്ചിരുന്നു.

click me!