ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സ്ഥാനക്കയറ്റം: സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത

Published : Nov 27, 2017, 06:59 AM ISTUpdated : Oct 04, 2018, 08:05 PM IST
ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ സ്ഥാനക്കയറ്റം: സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യത

Synopsis

തിരുവനന്തപുരം:  ഹയര്‍ സെക്കന്‍ണ്ടറി പ്രിന്‍സിപ്പള്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയതോടെ സംസ്ഥാന സര്‍ക്കാരിനുണ്ടായത് വന്‍സാമ്പത്തികബാധ്യത. പുതിയ പ്രിന്‍സിപ്പല്‍മാര്‍ എത്തിയതോടെ പുറത്തായ അധ്യാപകര്‍ക്ക് നാലുമാസം കഴിഞ്ഞിട്ടും പുനര്‍ നിയമനം നല്‍കിയിട്ടില്ല. സംസ്ഥാനത്തെ ഇരുനൂറിലധികം അധ്യാപകര്‍ക്ക് നിലവില്‍ ശമ്പളം നല്‍കുന്നത് ജോലിയില്ലാതെയാണ്. പ്രതിമാസം ഖജനാവിന് നഷ്ടമാകുന്നത് ഒന്നരകോടിയോളം രൂപ.

കഴിഞ്ഞ ജൂലൈ 28 നാണ് 245 അധ്യാപകര്‍ക്ക് ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാരായി സ്ഥാനക്കയറ്റം നല്‍കിയത്. 166 ഹയര്‍സെക്കന്റി അധ്യാപകര്‍ക്കും 79 ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കുമാണ് സ്ഥാനക്കയറ്റം. ഇത്രയധികം പേര്‍ക്ക് നിയമനം നല്‍കിയപ്പോള്‍ അതേ വിഷയങ്ങളില്‍ നേരത്തെ ക്ലാസെടുത്തിരുന്ന അധ്യാപകര്‍ക്ക് പുനര്‍ നിയമനം ലഭിച്ചതുമില്ല. ഹയര്‍സെക്കന്റി പ്രിന്‍സിപ്പല്‍മാര്‍ അവരുടെ വിഷയങ്ങളില്‍ ക്ലാസെടുക്കണം എന്നാണ് വ്യവസ്ഥ. ഇതോടെ ഈ സ്‌കൂളുകളില്‍ ഒരധ്യാപകന്‍ വീതം അധികമായി.

പ്രിന്‍സിപ്പല്‍ നിയമനം കിട്ടിയ ആള്‍ നേരത്തെ ജോലി ചെയ്തിരുന്ന സ്‌കൂളുകളില്‍ പകരം അധ്യാപകരെത്തിയില്ല. ഗസ്റ്റ്, ഡയ്‌ലി വേജസ് അധ്യാപകരെവച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. ഇതും സര്‍ക്കാറിന് വരുത്തുന്നത് അധിക ചിലവ്. 200 ല്‍ അധികം സ്ഥിരം അധ്യാപകര്‍ പുറത്തിരിക്കുമ്പോഴാണ് ഈ സാഹചര്യം. ഉദ്യോഗസ്ഥ തലത്തിലെ ഈ വീഴ്ച പരിഹരിച്ച് ത്രോണ്‍ ഔട്ടായ അധ്യാപകര്‍ക്ക് വേഗം പുനര്‍നിയമനം നല്‍കണമെന്നാണ് അധ്യാപകരുടേയും സ്‌കൂള്‍ അധികൃതരടേയും ആവശ്യം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'
ശാന്തകുമാരി അമ്മയ്ക്ക് വിട; മുടവൻമുകളിലെ പഴയ വീട്ടിൽ അവർ വീണ്ടും ഒത്തു കൂടി, ലാലുവിന്‍റെ അമ്മയെ അവസാനമായി കാണാൻ