
കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് മറുപടിയുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനിക്കും മുതിര്‍ന്ന ജഡ്ജി പിഎന്‍ രവീന്ദ്രനും. മനഃസാക്ഷിക്കനുസരിച്ച് മാത്രമേ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളുവെന്ന് ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക് വ്യക്തമാക്കി. അൽപന്മാരായ ചില ജഡ്ജിമാര്‍ സ്ഥാനമൊഴിഞ്ഞശേഷം മഹത്തായ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് ചെറുക്കണമെന്ന് പിഎന്‍ രവീന്ദ്രനും പറഞ്ഞു.
ജീവനക്കാരുടെ സാംസ്കാരിക വേദിയായ സമന്വയ നല്‍കിയ യാത്ര അയപ്പ് ചടങ്ങിലാണ് ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനിക്കും മുതിര്‍ന്ന ജസ്റ്റിസ് പിഎന്‍ രവീന്ദ്രനും കെമാല്‍ പാഷയ്ക്ക് മറുപടി നല്‍കിയത്. തന്നെ ക്രിമിനല്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും മാറ്റിയ ചീഫ് ജസ്റ്റിസിന്‍റെ നടപടി ആളുകള്‍ക്കിടയില്‍ സംശയത്തിനിടയാക്കിയെന്ന ജസ്റ്റിസ് കെമാല്‍ പാഷയുടെ വിമര്‍ശനത്തിന് ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനിക്കിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.
ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍ തിങ്കളാഴ്ചയും ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് ചൊവ്വാഴ്ചയുമാണ് വിരമിക്കുന്നത്. കെമാല്‍ പാഷയ്ക്കുള്ള തുടര്‍ മറുപടി തിങ്കഴാഴ്ചത്തെ വിരമിക്കല്‍ പ്രസംഗത്തിലുണ്ടാകുമെന്ന മുന്നറിയിപ്പും ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍ നല്‍കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam