ദേശീയ പാതയോരത്തെ മദ്യശാലകള്‍ ഹൈക്കോടതി അന്തിമ വിധി ഇന്ന്

Published : Jun 07, 2017, 07:05 AM ISTUpdated : Oct 04, 2018, 11:16 PM IST
ദേശീയ പാതയോരത്തെ മദ്യശാലകള്‍ ഹൈക്കോടതി അന്തിമ വിധി ഇന്ന്

Synopsis

കൊച്ചി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് തീർപ്പാക്കും. ദേശീയപാത പദവിയുടെ അടിസ്ഥാനത്തിൽ മദ്യശാലകൾ തുറക്കാൻ അനുമതി നൽകുന്ന ഇടക്കാല ഉത്തരവിനെതിരെ സമർപ്പിച്ച പുനപരിശോധന ഹർജിയാണ് കോടതി പരിഗണിക്കുന്നത്. 

ബാറുകള്‍ തുറക്കാന്‍ ഉത്തരവിട്ടില്ലെന്നും ഇടക്കാല വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും ഹൈക്കോടതി ഇന്നലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മദ്യശാലകള്‍ ദേശീയ പാതയോരത്താണെന്ന് മന്ത്രിക്ക് ബോധ്യമുണ്ടെങ്കില്‍ താഴിടാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. ബാറുടമകളുടെയും സര്‍ക്കാരിന്‍റെയും വാദം കേട്ടശേഷം കോടതി  ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയേക്കും; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല, ചർച്ചകൾ തുടരും
വമ്പൻ രാഷ്ടീയ നീക്കം, ബിഹാറിൽ ഇനി ബിജെപി മുഖ്യമന്ത്രി, നിതീഷ് കുമാർ രാജ്യസഭയിലേക്ക്