കുവൈത്തില്‍ മിനിമം വേതനം ഉയര്‍ത്തി

By Web DeskFirst Published Jun 7, 2017, 1:16 AM IST
Highlights

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മനിമം വേതനം നിശ്ചയിച്ച് കുവൈത്ത് തൊഴില്‍ മന്ത്രാലയം. മാസം കുറഞ്ഞത് 75 ദീനാറാക്കി ഉയര്‍ത്തിയാണ് മന്ത്രി ഉത്തരവ് ഇറക്കിയിരിക്കുന്നത്.

സ്വകാര്യ കമ്പിനികളിലും,എണ്ണമേഖലകളിലുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരുടെ മാസശമ്പളം കുറഞ്ഞത് 75 ദീനാറാക്കിയാണ് തൊഴില്‍ സാമൂഹിക കാര്യ വകുപ്പ് മന്ത്രി ഉത്തരവ് ഇറക്കിയിരിക്കുന്നത്.നേരത്തെ,ഇവര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിരുന്നില്ല.അതിനാല്‍, നിരവധി മനുഷ്യാവകാശ സംഘടനകള്‍ ഉന്നയിച്ചിരുന്ന ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് മന്ത്രാലയം ഇത്തരമെരു തീരുമാനത്തിലെത്തിയത്.

ഉത്തരവ് അനുസരിച്ച് സ്വകാര്യ-എണ്ണ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് 75 ദാര്‍ ശമ്പളം നല്‍കാത്തപക്ഷം,തൊഴിലുടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തൊഴിലാളിക്ക് അവകാശം ഉണ്ടാകും. പുതിയ തൊഴില്‍ കരാറിലും,കൂടാതെ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്ന വേളിയില്‍ ഇവ പരിശോധിക്കും.

സര്‍ക്കാര്‍ കരാറുകളും,പദ്ധതികളും ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനവും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് ഉത്തരവില്‍ വകുപ്പ് മന്ത്രി ഹിന്ദ് അല്‍ സബീഹ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം, രാജ്യത്തെ ഗാര്‍ഹിക തൊഴിലാളി മേഖലയിലുള്ളവര്‍ക്ക് 60 ദിനാര്‍ കുറഞ്ഞ വേതനമായി നിശ്ചയിച്ച് മന്ത്രാലയം ഉത്തരവ് ഉറക്കുകയും ചെയ്തിരുന്നു.
 

click me!