
തിരുവനന്തപുരം: പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് ശേഷം സംസ്ഥാനത്ത് മദ്യവില്‍പ്പന കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ 10ശതമാനത്തിന്റെ വില്‍പ്പനയാണ് കുറഞ്ഞത്. നികുതിയനത്തില്‍ സര്‍ക്കാരിന് 111 കോടിയുടെ കുറവുണ്ടായതായി ബിവറേജസ് കോര്‍പ്പറേഷന്റെ ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
പാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ പൂട്ടണമെന്ന സൂപ്രീംകോടതി ഉത്തരവോട് 107 ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലൈറ്റുകള്‍ അടഞ്ഞുകിടക്കുകയാണ്. നൂറിലധികം ബിയര്‍പാര്‍ലററുകളും അടക്കേണ്ടിവന്നു. ഇതോടെയാണ് മദ്യവില്‍പ്പന കുത്തനെ ഇടിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മദ്യവില്‍പ്പന 1078.36 കോടിയായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ 972.30 കോടിയാണ് വില്‍പ്പന. പത്തുശതമാനം കുറവ്.
കഴിഞ്ഞ വര്‍ഷം സര്‍ക്കാരിന് ലഭിച്ചിരുന്ന നികുതിവരുമാനം 919.18 കോടിയായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ അത് 807.47 കോടിയായി കുറഞ്ഞു. 12 ശമാനം നികുതിവരുമന്ത്തില്‍ കുറവുണ്ടായി. ബിയര്‍ വില്‍പ്പനയിലാണ് കുത്തനെ ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 19.14 ലക്ഷം കെയ്‌സ് ബിയറാണ് വിറ്റിരുന്നതെങ്കില്‍ ഈ വര്‍ഷം 8.89 ലക്ഷം കെയ്‌സായി കുറഞ്ഞു. അതായയത് 54 ശതമാനത്തിന് വില്‍പ്പന കുറവ്.
മദ്യവില്‍പ്പനയുള്ള കുറവ് ഈ സാമ്പത്തിക വര്‍ഷം 5000കോടിയുടെ നികുതിനഷ്ടമുണ്ടാക്കുമെന്നാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍. ബിവേറജസ് കോര്‍പ്പറഷന് ഏപ്രില്‍ മാസം തന്നെയുണ്ടായ നഷ്ടം ധനവകുപ്പിന്റെ കണക്കുകൂട്ടല്‍ ശരിവയ്ക്കുന്നതാണ്. അടച്ചുകിടക്കുന്ന മദ്യശാലകള്‍ തുറക്കാനായില്ലെങ്കില്‍ ബെഹവ്‌ക്കോ വന്‍ പ്രതിസന്ധിയിലേക്ക് പോകുമെന്ന കാര്യം ബെവ്‌ക്കോ അധികൃതര്‍ സര്‍ക്കാരിന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam