ഹിമാചല്‍പ്രദേശ് ഭരിച്ചത് മാഫിയകളെന്ന് ബിജെപി നേതാവ് പ്രേംകുമാര്‍ ധുമല്‍

Published : Nov 06, 2017, 10:12 AM ISTUpdated : Oct 05, 2018, 01:01 AM IST
ഹിമാചല്‍പ്രദേശ് ഭരിച്ചത് മാഫിയകളെന്ന് ബിജെപി നേതാവ് പ്രേംകുമാര്‍ ധുമല്‍

Synopsis

കാംഗ്ഡ: ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ അഞ്ച് വര്‍ഷത്തെ കാലയളവില്‍ സംസ്ഥാനം ഭരിച്ചത് മാഫിയകളെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമല്‍. രാഹുല്‍ ഗാന്ധി പോകുന്നിടത്തെല്ലാം ബിജെപിയുടെ വിജയം ഉറപ്പാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും 73 കാരനായ ധുമല്‍ പരിഹസിച്ചു.

മയക്ക് മരുന്ന് മാഫിയ, മദ്യ മാഫിയ, ഫോറസ്റ്റ് മാഫിയ,ഗുണ്ടാ മാഫിയ തുടങ്ങിയവയില്‍ നിന്ന് ജനം രക്ഷപ്പെടാന്‍ പോകുന്നു. ഹിമാചലിന്‍റെ ക്രമസമാധാനം ബിജെപി സര്‍ക്കാര്‍ ഉറപ്പാക്കും. അഴിമതി നടത്തിയത് കൊണ്ടാണ് സിബിഐ  വീരഭദ്ര സിംഗിനെതിരെ കേസെടുത്തത്. സംഭാവന കിട്ടിയ പണംകൊണ്ടല്ലാതെ സ്വന്തം കൈയ്യില്‍ നിന്ന് കാശ് മുടക്കിയാണോ വീരഭദ്ര സിംഗ് പ്രചരണം നടത്തുന്നതെന്നും പ്രേംകുമാര്‍ ധുമല്‍ ചോദിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇൻഷുറൻസ് രംഗത്ത് 100% വിദേശ നിക്ഷേപം, എൻ കെ പ്രേമചന്ദ്രന്‍റെ ഭേദഗതി തള്ളി; 'എൽഐസിക്ക് സംരക്ഷണം ഉറപ്പാക്കും'
വിദേശത്തുനിന്നെത്തി, വധുവിനെ കാണാനായി പോയ ശേഷം കാണാതായി; യുവാവിനെ മാന്നാറിനടുത്ത് ചതുപ്പിൽ അവശനിലയിൽ കണ്ടെത്തി