
കൊച്ചി: ഇരുമ്പനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ളാന്റിലെ ഒരു വിഭാഗം ടാങ്കർ ലോറി ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഒരാഴ്ച പിന്നിട്ടിടും പരിഹാരമായില്ല. ഇന്ധന നീക്കത്തിൽ ഐഓസി അധികൃതരുടെ വിവേചനം മൂലം തൊഴിൽ നഷ്ടപ്പെടുന്നു എന്നാരോപിച്ചാണ് ഒരുവിഭാഗം ടാങ്കർ ലോറി ജീവനക്കാർ കഴിഞ്ഞ തിങ്കളാഴ്ച സമരം തുടങ്ങിയത്.
നിലപാടിൽ പ്രതിഷേധിച്ച് 450 ഓളം ടാങ്കർ ലോറികളിലെ ജീവനക്കാർ പണിമുടക്കിയതോടെ ഇന്ധനനീക്കത്തിൽ 70 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിലെ ചില പെട്രോൾ പമ്പുകൾ പൂട്ടിയിടേണ്ട അവസ്ഥയും ഉണ്ടായി.
പൊലീസ് സംരക്ഷണയിൽ പമ്പുകളിൽ ഇന്ധനമെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. തെക്കൻജില്ലകളിലെ പെട്രോൾ പമ്പുകളെയാണ് സമരം പ്രതിസന്ധിയിലാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam