
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയില്‍ തീവണ്ടി പാളം തെറ്റി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാല്‍പ്പത്തിയൊന്നായി.. ദുരന്തത്തില്‍ അട്ടിമറി സാധ്യതയുണ്ടെന്നാണ് റെയില്‍വെ മന്ത്രാലയം നല്‍കുന്ന സൂചന. തുടര്‍ച്ചയായി തീവണ്ടി അപകടങ്ങളുണ്ടാകുന്നത് കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നു.
ആന്ധ്രാ ഒഡീഷ അതിര്‍ത്തിയായ കുനേരു സ്‌റ്റേഷനടുത്ത് വച്ചാണ് ജഗദല്‍പൂരില്‍ നിന്നും ഭുവനേശ്വരിലേക്ക് പോകുകയായിരുന്ന ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളം തെറ്റിയത്.. ഒന്പത് ബോഗികള്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ വിശാഖപട്ടണത്തേയും റായഗഡയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അപകട സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam