
കോഴിക്കോട്: രാഷ്ട്രീയ നേതാക്കളുടെ സഹതാപ പ്രകടന സന്ദര്‍ശനത്തില്‍ അതൃപ്തിയറിയിച്ച് പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണുവിന്റെ അമ്മ. എല്ലാവരും വന്നുപോയതുപൊലെ പോകാനാണോ നിങ്ങളുമെത്തിയതെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയോട് ചോദിച്ചു. കോഴിക്കോട് ജില്ലയില്‍ ഇതിനോടകം രണ്ട് തവണ പരിപാടിക്കെത്തിയ മുഖ്യമന്ത്രി ജിഷ്ണുവിന്റെ വീട്ടിലേക്ക് പോയില്ല.
പരാതിക്ക് പരിഹാരമുണ്ടാകുമെന്ന ഉറപ്പ് നല്‍കി പോകുന്നതല്ലാതെ പിന്നീട് ഒരു ഇടപെലും നേതാക്കള്‍ നടത്തുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഇതിനിടെയാണ് സഹതാപം അറിയിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയത്. ജിഷ്ണുവിന്റെ മരണത്തിന് ശേഷം രണ്ട് തവണ ജില്ലയിലെത്തിയ മുഖ്യമന്ത്രി വീട് സന്ദര്‍ശിക്കാത്തതിലും ജിഷ്ണുവിന്റെ കുടുംബം ദുഖിതരാണ്. രണ്ട് ദിവസവും മുഴുവന്‍ സമയവും മുഖ്യമന്ത്രി ജില്ലയിലുണ്ടായിരുന്നു. ആരോപണവിധേയരായ നെഹ്‌റു കോളേജ് മാനേജ്മന്റിനോട് സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.
മന്ത്രിമാരായ സി. രവീന്ദ്രനാഥ്, എ.കെ. ബാലന്‍, ടി.പി. രാമകൃഷ്ണന്‍, സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ അനുശോചനവുമായി ജിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു. വന്ന നേതാക്കളോടും മന്ത്രിമാരോടും കോളേജ് മാനേജ്മന്റിന്റെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്നും, ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അച്ഛനും ബന്ധുക്കളും നിരന്തരം പരാതിപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam