
തിരുവനന്തപുരം: എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ആഘോഷമാക്കി ബിജെപി . ചരിത്രത്തില്‍ ആദ്യമായി മൂന്ന് ബിജെപി എംഎല്‍എമാരാണ് കേരള നിയമസഭയിലേക്ക് എത്തിയത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബിജെപിയുടെ മൂന്ന് എംഎല്‍എമാരും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണ് നിയമസഭയിലേക്ക് എത്തിയത് ബിജെപിക്ക് ഇത് ചരിത്ര ദിനമാണെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു ഇത് പുതിയ രാഷ്ടീയം പുതിയ കാഴ്ചപ്പാട് ഇനി മോദിയുടെ വികസന രാഷ്ട്രീയം കേരള നിയമസഭ കാണുമെന്നും അദ്ദേഹം പറഞ്ഞു
ബിജെപിക്ക് സ്പീക്കർ സ്ഥാനാർതീ ഉണ്ടാകും ചാത്തന്നൂരിൽ നിന്ന് ജയിച്ച ഗോപകുമാർ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കും ബിജെപിയുടെ പാര്‍ലമെന്‍ററി പാർട്ടി നേതാവിനെ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന് ആര് നന്മ ചെയ്യുന്നുവോ അവർക്ക് ഒപ്പം നിൽക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയുള്ള പുതിയ രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് കേരളം മാറേണ്ടിയിരിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അനാവശ്യ വിവാദങ്ങളും പരസ്പര ആരോപണ രാഷ്ട്രീയവും സമൂഹത്തിന് ഗുണകരമല്ല. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന നയങ്ങളും വികസന പദ്ധതികളും മുന്നോട്ട് വയ്ക്കേണ്ട സമയമാണിത്. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വിലക്കയറ്റം, ലഹരി വ്യാപനം, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലാകണം രാഷ്ട്രീയ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കേണ്ടത്.
വൈരാഗ്യവും വിഭജനവും സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിന് പകരം, പരിഹാരങ്ങള്‍ അവതരിപ്പിക്കുന്ന ഉത്തരവാദിത്തപരമായ രാഷ്ട്രീയ സമീപനമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. പുതിയ ഒരു രാഷ്ട്രീയ സംസ്‌കാരം സൃഷ്ടിച്ചുകൊണ്ട് വികസിത കേരളത്തിലേക്ക് നമുക്ക് മുന്നേറാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam