ആര്‍സിസിയില്‍ രക്തം സ്വീകരിച്ച ഒരാള്‍ക്ക് കൂടി എച്ച്ഐവി സ്ഥിരീകരണം

Web Desk |  
Published : Apr 27, 2018, 10:33 AM ISTUpdated : Jun 08, 2018, 05:44 PM IST
ആര്‍സിസിയില്‍ രക്തം സ്വീകരിച്ച ഒരാള്‍ക്ക് കൂടി എച്ച്ഐവി സ്ഥിരീകരണം

Synopsis

ആര്‍സിസിയില്‍ രക്തം സ്വീകരിച്ച ഒരാള്‍ക്ക് കൂടി എച്ച്ഐവി സ്ഥിരീകരണം

തിരുവനന്തപുരം: ആര്‍സിസിയിൽ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ച് ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ  കൂടാതെ, ഒരു ആണ്‍കുട്ടിയും മരിച്ചു. കഴിഞ്ഞ മാസം 26 നായിരുന്നു മരണം. സംഭവത്തില്‍ ആര്‍സിസിയിൽ നിന്ന് മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്നാണ് വാദമാണ്  ആശുപത്രി ഉന്നയിക്കുന്നത്. എന്നാല്‍ ആര്‍സിസിയില്‍ നിന്ന് മാത്രമാണ് രക്തം സ്വീകരിച്ചതെന്ന് കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തനിക്ക് എച്ച് ഐ വി ബാധയുണ്ടെന്ന് ആർസിസിയില്‍ നിന്ന് അറിഞ്ഞകാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് കുട്ടി തന്നെ വെളിപ്പെടുത്തിയിരുന്നു. ലുക്കീമിയ ചികിത്സക്കിടെ പലതവണ രക്തം സ്വീകരിച്ച കുട്ടിക്ക്, ഓഗസ്റ്റ് മാസത്തിലാണ് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തുന്നത്. 

രക്തം സ്വീകരിച്ചതിലൂടെയാണ് രോഗബാധിയെന്ന് ആര്‍സിസി അധികൃതര്‍ അറിയിച്ചതായി കുട്ടിയുടെ അച്ഛൻ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു. 

കുട്ടിക്ക് രക്തം നല്‍കിയ ചിലരെ പരിശോധിച്ചെങ്കിലും ആര്‍ക്കും എച്ച്ഐവി ബാധ കണ്ടെത്താനായില്ലെന്നാണ് ആര്‍സിസി വിശദീകരണം. കുട്ടിയെ വിദഗ്ധ പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് ആര്‍സിസി അയച്ചിരുന്നു. എന്നാൽ ഇതിന്‍റെ വിശദാംശങ്ങള്‍ ആ‍ര്‍സിസിയും എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയും കുട്ടിയുടെ കുടുംബത്തെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10ൽ 10 അല്ല... 10ൽ 15 മാർക്കും എന്ന് അവകാശപ്പെട്ട് ട്രംപ്; ഇറാനിൽ നേതാവാകാൻ ആഗ്രഹിക്കുന്നവരെല്ലാം കൊല്ലപ്പെടുന്ന സാഹചര്യമെന്ന് ഭീഷണി
ലോകത്തിന് പോലും അറിയാത്ത രഹസ്യ കേന്ദ്രങ്ങളിൽ ആയുധങ്ങുണ്ടെന്ന് അമേരിക്ക; കരസേനയെ ഇറാനിലേക്ക് അയക്കാൻ പദ്ധതിയില്ലെന്ന് വിശദീകരണം