വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ വീട്ടുപണി ചെയ്തില്ല; പൊലീസുകാരനെ എ ആര്‍ ക്യാമ്പിലേക്ക് മാറ്റിയതായി പരാതി

Web Desk |  
Published : Jun 17, 2018, 10:05 PM ISTUpdated : Jun 29, 2018, 04:23 PM IST
വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ വീട്ടുപണി ചെയ്തില്ല; പൊലീസുകാരനെ എ ആര്‍ ക്യാമ്പിലേക്ക് മാറ്റിയതായി പരാതി

Synopsis

തൃശൂര്‍ മണ്ണുത്തിയിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥക്കെതിരയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

തൃശൂര്‍:  വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ വീട്ടുപണി ചെയ്യാൻ തയ്യാറാകാത്തതിനാല്‍  പൊലീസുകാരനെ എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായി പരാതി. അടുക്കള മാലിന്യം നീക്കാൻ തയ്യാറാകാത്തതാണ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ചതെന്നാണ് പൊലീസുകാരൻ പറയുന്നത്.

തൃശൂര്‍ മണ്ണുത്തിയിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥക്കെതിരയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അടുക്കള മാലിന്യം പൊലീസ് യൂണിഫോമിട്ട് പുറത്തുകൊണ്ട് കളയാൻ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ഗുരുതര അച്ചടക്ക ലംഘനത്തിന് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസുകാരൻ പറയുന്നു. ഐപിഎസ് ട്രയിനിയായ ഉദ്യോഗസ്ഥയ്ക്കും അമ്മയ്ക്കും കുളിക്കാൻ ചൂടുവെള്ളം കുളിമുറിയില്‍ കൊണ്ടുവെക്കണം. വീട്ടിലേക്കുളള സാധനങ്ങള്‍ വാങ്ങണം. തുടങ്ങിയ പണികളും ചെയ്യിപ്പിച്ചിരുന്നു. 

ഡ്യൂട്ടി ചെയ്യാൻ വിസമ്മതിച്ചു എന്ന  ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട്ടിൻറെ അടിസ്ഥാനത്തില്‍ ഇയാളെ എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. മൊഴിയെടുക്കാൻ വിളിപ്പിച്ചപ്പോള്‍ സ്പെഷ്ല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരോട് നടന്ന കാര്യങ്ങള്‍ അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് ഗവാസ്ക‍ര്‍ക്ക് ഉണ്ടായതുപൊലെ ശാരീരിക ഉപദ്രവങ്ങളൊനനും ഏല്‍ക്കേണ്ടിവന്നില്ലല്ലോ എന്നാശ്വസത്തിലാണ് പൊലീസുകാരൻ. എന്നാല്‍ ആരോപണം ഉദ്യോഗസ്ഥ നിഷേധിച്ചു. മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോ‍ര്‍ട്ട് നല്‍കിയതിനെതിരെ പൊലീസുകാരൻ പ്രതികാരം ചെയ്യുകയാണെന്നാണ് വിശദീകരണം. അതെസമയം സമാനമായ സംഭവങ്ങള്‍ വലിയ വിവാദമായ സാഹചര്യത്തില്‍ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ