
എറണാകുളം:അടിമാലിയില്‍ തവളകൾക്ക് സംരക്ഷണമൊരുക്കി പരിസ്ഥിതി പ്രവർത്തകൻ. ആയിരമേക്കർ കൊച്ചുകാലായിൽ ബുൾബേന്ദ്രനാണ് തവളഖളുടെ സംരക്ഷകനായിരിക്കുന്നത്. കൊച്ചുകാലായിൽ ബുൾബേന്ദ്രന്‍റെ പുരയിടത്തിൽ നാൽപ്പതിനം തവളകളാണുള്ളത്. മൂന്നേക്കർ വരുന്ന പുരയിടത്തിലെ പരിസ്ഥിതി നിലനിറുത്തിയും ഏഴു കുളങ്ങൾ നിർമ്മിച്ചും തവളകളുടെ ആവാസ വ്യവസ്ഥ സജ്ജമാക്കിയിരിക്കുകയാണ്.
അതിനാൽ പ്രദേശത്ത് അപൂർവ്വമായ് കാണാൻ കഴിയുന്ന പച്ചത്തവളകളെയും ഇവിടെ എപ്പോഴും കാണാം. മുമ്പ് പാടത്തും പറമ്പിലുമൊക്കെ ധാരാളമായ് കണ്ടിരുന്ന വിവിധയിനം തവളകൾ അപ്രത്യക്ഷമാകാൻ തുടങ്ങിയതോടെയാണ് ഇവയുടെ സംരക്ഷണത്തിനായ് ഇറങ്ങിയതെന്ന് ബുൾബേന്ദ്രൻ പറയുന്നു. തവളകളകളുടെ വംശവർദ്ദനവിലൂടെ ഭൂമിയുടെ ജൈവ വൈവിദ്ധ്യം കാത്തു സൂക്ഷിക്കാനാകുമെന്നുമാണ് ഇദ്ദേഹത്തിന്‍റെ പക്ഷം. കെ.എസ്.ആർ.ടി.സി.ജോലിയിൽ നിന്നു സ്വയം വിരമിച്ചാണ് ബുൾബേന്ദ്രൻ പരിസ്ഥിതി പ്രവർത്തകനായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam