കേന്ദ്രം കൂടെയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്

Published : Aug 12, 2018, 04:55 PM ISTUpdated : Sep 10, 2018, 01:29 AM IST
കേന്ദ്രം കൂടെയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്

Synopsis

കേരളം നേരിടുന്നത് ഗുരുതരമായ പ്രശ്നമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്നും, സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 

തിരുവനന്തപുരം: കേരളം നേരിടുന്നത് ഗുരുതരമായ പ്രശ്നമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പ്രശ്നങ്ങൾ നേരിടാൻ കേരള സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്നും, സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 

എറണാകുളം പുത്തൻവേലിക്കര പഞ്ചായത്തിലെ എളന്തക്കരയിലെ ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.  മുഖ്യമന്ത്രി പിണറായി വിജയൻ  മറ്റ് മന്ത്രിമാർ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും രാജ്നാഥ് സിംഗിനൊപ്പം ക്യാമ്പിലെത്തി.  ക്യാമ്പിലുള്ള ജനങ്ങൾ അവരുടെ പ്രശ്നങ്ങൾ കേന്ദ്രമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

12.50 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാജ്നാഥ് സിംഗ് ഹെലികോപ്റ്ററിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ നിരീക്ഷണം നടത്തി. ചെറുതോണി, ഇടുക്കി ഡാം, തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍ തുടങ്ങിയ ഇടങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളെ അദ്ദേഹം നിരീക്ഷിച്ചു. വൈകീട്ട് മുഖ്യമന്ത്രി, മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി പ്രത്യേക ചർച്ചയും അദ്ദേഹം നടത്തുന്നുണ്ട്. വൈകിട്ട് 6.10 ന് ദല്ലിയിലേക്ക് മടങ്ങും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ