തേനീച്ച ആക്രമണം: വിനോദ സഞ്ചാരികളായ 13 പേർക്ക് പരിക്കേറ്റു

By Web DeskFirst Published May 6, 2018, 5:57 PM IST
Highlights
  • തേനീച്ച ആക്രമണത്തിൽ വിനോദ സഞ്ചാരികളായ 13 പേർക്ക് പരിക്കേറ്റു. 

ഇടുക്കി: തേനീച്ച ആക്രമണത്തിൽ വിനോദ സഞ്ചാരികളായ 13 പേർക്ക് പരിക്കേറ്റു. ഇവരെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മാട്ടുപ്പെട്ടി റോഡിലെ തേൻ മരത്തിനു സമീപത്തുവച്ചാണ് സംഭവം. നിരവധി തേനീച്ച കൂടുകളുള്ള തേൻ മരത്തിന്റെ ചുവട്ടിൽ നിന്ന് ഇവ കാണുന്നതിനിടയിൽ സഞ്ചാരികളിലൊരാൾ തേനീച്ച കൂടിന് കല്ലെറിഞ്ഞു. ഇതോടെ ഇളകിയതേനീച്ചകൾ താഴെ നിന്നവരെ ആക്രമിച്ചു. കുത്തേറ്റവരെ നാട്ടുകാരും ഇതു വഴി വന്ന സഞ്ചാരികളുമാണ് ആശുപത്രിയില്‍ എത്തിച്ചത്.

മൂവാറ്റുപുഴ സ്വദേശികളായ ഏലിയാസ് (55), ജിൻസി(40), അനഘ (40), എൽദോസ് (20), സ്നേഹ (19), എറണാകുളം സ്വദേശികളായ സൗരവ് (11), സായൂജ്യ (10), ശരണ്യ (6), സാവിത്യ ( ഒരു വയസ്), സുരേഷ് (47), ബിന്ദു (39), സുനിൽ (49), ആശ (40) എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത് . ആരുടെയും പരിക്ക് ഗുരുതരമല്ല.

click me!