ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പായി; പരാതി പിന്‍വലിക്കണമെന്ന് യുവതിയുടെ ഹര്‍ജി

Published : Nov 10, 2017, 02:49 PM ISTUpdated : Oct 05, 2018, 01:03 AM IST
ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പായി; പരാതി പിന്‍വലിക്കണമെന്ന് യുവതിയുടെ ഹര്‍ജി

Synopsis

കൊച്ചി: മുന്‍ മന്ത്രി ശശീന്ദ്രന് എതിരായ ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിന്‍വലിക്കാന്‍ പരാതിക്കാരിയായ യുവതി ഹൈ കോടതിയില്‍ ഹര്‍ജി നല്‍കി. ശശീന്ദ്രനെതിരെ പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണ്. കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഹൈകോടതി ബുധനാഴ്ച പരിഗണിക്കും.

നേരത്തെ  ശശീന്ദ്രനെതിരായ ലൈംഗിക ആരോപണ കേസ്  പിന്‍വലിക്കണമെന്ന വനിത മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകളുള്ളതിനാല്‍ കേസ് പിന്‍വലിക്കാകില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി ഹര്‍ജി പിന്‍വലിച്ചു. തുടര്‍നന് യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 

PREV
click me!

Recommended Stories

സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും