പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ആശുപത്രി പൂട്ടണമെന്ന് ശുപാർശ

Published : Jan 11, 2018, 11:11 PM ISTUpdated : Oct 05, 2018, 02:15 AM IST
പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ആശുപത്രി പൂട്ടണമെന്ന്  ശുപാർശ

Synopsis

പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ  മഞ്ചേരിയിലെ ഏറനാട് ആശുപത്രി പൂട്ടണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. ശുപാർശ സർക്കാരിന് സമർപ്പിച്ചു. ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന പ്രകൃതി ചികിത്സാകേന്ദ്രത്തിൽ വച്ചാണ് യുവതി മരിച്ചത്.

മഞ്ചേരി ഏറനാട്  ആശുപത്രിയിലെ ഒരു മുറി വാടകക്ക്       എടുത്താണ് പ്രകൃതി ചികിൽസ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ആബിർ എന്നയാളാണ് ചികിത്സ  നടത്തിയിരുന്നത്. ഇന്നലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഈ റൂം പൂട്ടി സീൽ ചെയ്തിരുന്നു ഇവര്‍ നല്‍കിയ  റിപ്പോർട്ടിന്റെ അടിസ്ഥനത്തിലാണ് ഡി എംഒ നടപടിക്ക് ശുപാർശ ചെയ്തത്.

കോട്ടക്കൽ ആദവനാട് സ്വദേശിയായ യുവതിക്ക്‌ രക്തസ്രാവം  ഉണ്ടായപ്പോൾ അറിയിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നു എന്ന നിലപാടിലാണ് ആശുപത്രി ഉടമയും ഡോക്ടരുമായ ജോൺ ജേക്കബ് തറയിൽ. സര്‍ക്കാര്‍ അംഗീകരിച്ച പ്രകതി ചികിത്സ  തന്നെയാണ് നടത്തിയതെന്ന നിലപാടിലാണ് ചികില്‍സകനായ ആബിര്‍ ഹൈദര്‍

നേരത്തെ   കോട്ടക്കലില്‍  ആബിറിന്‍റ ചികില്‍സയിലിരുന്ന സ്ത്രീയുടെ കുഞ്ഞ് പ്രസവത്തിനിടയില്‍ മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയേക്ക് മാറ്റിയതു കൊണ്ടാണ് അമ്മ രക്ഷപ്പെട്ടത്. അതിനു ശേഷമാണ് മഞ്ചേരിയിലെ  ഏറനാട് ആശുപത്രിയിലേക്ക് ഇയാള്‍ പ്രവര്‍ത്തനം മാറ്റിയത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം; കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി എൽഡിഎഫ്, 12ന് തലസ്ഥാനത്ത് ആദ്യഘട്ട സമരം
ഒടുവിൽ പാക്കിസ്ഥാന്റെ കുറ്റസമ്മതം!, ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകര്‍ന്നു, 36 മണിക്കൂറിൽ 80 ഡ്രോണുകളെത്തിയെന്ന് പാക് മന്ത്രി