അടിമാലി കൂട്ടക്കൊലപാതകം; എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം

Published : Jan 11, 2018, 11:05 PM ISTUpdated : Oct 04, 2018, 07:54 PM IST
അടിമാലി കൂട്ടക്കൊലപാതകം; എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം

Synopsis

അടിമാലി രാജധാനി  ലോഡ്ജിൽ കൂട്ടക്കൊലപാതകം നടത്തി  പണവും സ്വര്‍ണവും കവര്‍ന്ന കേസിൽ   മൂന്നു പ്രതികൾക്കും കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു  . അതിക്രമിച്ചു കടക്കലിനും തെളിവു നശിപ്പിക്കലിനും 17 വര്‍ഷം കഠിന തടവും  തൊടുപുഴ അഡീഷണൽ ജില്ലാ  സെഷൻസ് കോടതി  വിധിച്ചു .

അടിമാലയിൽ ലോഡ്ജ് നടത്തിപ്പുകാരനായ പാറേക്കാട്ടിൽ കുഞ്ഞുമുഹമ്മദ് ,ഭാര്യ അയിഷ ആയിഷയുടെ അമ്മ നാച്ചി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ്  വിധി. 2015 ഫെബ്രുവരി 12 നായിരുന്നു കൂട്ടക്കൊലപാതകം .കർണ്ണാടക സ്വദേശികളായ രാഘവേന്ദ്ര,  രാജേഷ് ഗൗഡ,  മഞ്ജുനാഥ് എന്നിവരെയാണ് ശിക്ഷിച്ചത്. കൊലപാതകത്തിനും കവർച്ചക്കുമാണ്  ഇരട്ട ജീവപര്യന്തം  . 17 വര്‍ഷത്തെ കഠിന തടവിന് കൂടാതെ പതിനയയ്യാരിരം രൂപ വീതം പിഴയും ശിക്ഷിച്ചു .പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണം .

ദൃക്സാക്ഷികളില്ലാതിരുന്ന  കേസിൽ സാഹചര്യത്തെളിവുകള്‍ കണക്കിലെടുത്താണ് കോടതി വിധി
കർണ്ണാടക ജയിലിലേക്കു മാറ്റണനെന്ന പ്രതികളുടെ ആവശ്യവും കോടതി അനുവദിച്ചില്ല. അതേ സമയം വിധിക്കെതിരെ പ്രൊസിക്യുഷൻ അപ്പീൽ നല്‍കും.പ്രതികള്‍ക്ക് വധ ശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്‍റെ ആവശ്യം . കര്‍ണാടകത്തിലേയ്ക്ക് കടന്ന പ്രതികളെ ഡിവൈഎസ്പി പ്രഭുല്ല ചന്ദ്രന്ടെയും സി.ഐ.സജി മാർക്കോസിന്ടെയും നേതൃത്വത്തിലുളള പോലീസ് സംഘമാണ് പിടി കൂടിയത് . 56 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 77 രേഖകൾ പരിശോധിച്ചു. കുറ്റവാളികൾക്കുള്ള ശിക്ഷ അടുത്തയാഴ്ച വിധിച്ചേക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല