ഗള്‍ഫ് രാജ്യങ്ങളില്‍ ഇക്കുറി വേനല്‍ ചൂട് കനക്കും

Published : Apr 13, 2017, 07:53 PM ISTUpdated : Oct 05, 2018, 02:10 AM IST
ഗള്‍ഫ് രാജ്യങ്ങളില്‍ ഇക്കുറി വേനല്‍ ചൂട് കനക്കും

Synopsis

ഖത്തര്‍ ഉള്‍പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ വര്‍ഷം വേനല്‍ ചൂട് കനക്കുമെന്ന്  മുന്നറിയിപ്പ്. സാധാരണ വേനലിലെ ശരാശരി താപനിലയെക്കാള്‍ കൂടിയ ചൂടാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

ഈയാഴ്ച ഖത്തറില്‍ പകല്‍ സമയത്തെ ഏറ്റവും കൂടിയ താപനില 40 ഡിഗ്രിക്ക് അടുത്തെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. സാധാരണ ഏപ്രില്‍ മാസത്തെ കൂടിയ താപനില 33 ഡിഗ്രിയാണ്. കിഴക്കു നിന്ന് തെക്ക് കിഴക്കായി വീശുന്ന കാറ്റാണ് ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഖത്തറിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ജൂണ്‍ മുതല്‍ ശരാശരിയേക്കാള്‍ കൂടിയ താപനില അറുപതു മുതല്‍ എഴുപതു ശതമാനം വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് കണക്ക് കൂട്ടുന്നു. സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ പതിക്കുന്നത് ഒഴിവാക്കാനും പരമാവധി വെള്ളം കുടിക്കാനും കാലാവസ്ഥാ വിഭാഗവും ആരോഗ്യ വിദഗ്ധരും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും പൊള്ളുന്ന വേനല്‍ ചൂടാണ് ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമായി പറഞ്ഞിരുന്നത്. ശക്തമായ ചൂടിനൊപ്പമായിരിക്കും ഇത്തവണത്തെ റംസാന്‍ വ്രതമെന്നതും പ്രവാസികളെ ആശങ്കയിലാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

12 അംഗങ്ങളുള്ള കോൺഗ്രസിൽ ഗ്രൂപ്പ് പോര്; ആറംഗങ്ങളുള്ള എൽഡിഎഫ് ഭരണം പിടിച്ചു; ജയിച്ചത് കോൺഗ്രസ് വിമതൻ
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്