സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാരുടെ ജോലി പ്രതിസന്ധിയിലേക്ക്

By Web DeskFirst Published Sep 30, 2017, 12:40 AM IST
Highlights

സൗദിയില്‍ ട്രാഫിക് സുരക്ഷ കൂടുല്‍ സുസജ്ജമാക്കുന്ന തിരക്കലാണ് പോലീസ്. സ്‌ത്രീകള്‍ കൂടി വാഹനവുമായി നിരത്തിലെത്തുമ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള തിരക്ക് പരിഗണിച്ചാണ് മുന്നൊരുക്കം 

വനിതകള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതോടെ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കുമുള്ള ട്രാഫിക് നിയമം നടപ്പിലാക്കുന്നതിന് രാജ്യത്തെ സുരക്ഷാവിഭാഗം സജ്ജമാണെന്ന് സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ അറിയിച്ചു. വനിതകള്‍ വാഹനമോടിക്കുന്ന സ്ഥിതി വരുന്നതോടെ ഡ്രൈവര്‍മാര്‍ കൂടുതല്‍ സൂഷ്മതയും ജാഗ്രതയും പാലിക്കുമെന്നും ഇത് റോഡപകടങ്ങള്‍ കുറക്കാന്‍ വഴിയൊരുക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്ന നിയമം പ്രാബല്ല്യത്തില്‍ വരുന്നതോടെ ഇപ്പോള്‍ പുരുഷന്മാര്‍ ചെയ്യുന്ന പല ജോലികളിലും വനിതകള്‍ പ്രവേശിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

വീട്ടു ഡ്രൈവര്‍മാരുടെ ജോലികള്‍, ടാക്‌സി സേവനം, റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍, വാഹന വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങിയ ഒട്ടനവധി ജോലികളില്‍ സ്വദേശി വനിതകള്‍ പ്രവേശിക്കുമെന്നാണ് വിലയിരുത്തുന്നത്. വനിതകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങുന്നതോടെ വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ സേവനം ഗണ്യമായി കുറയും. രാജ്യത്തെ ഏറ്റവും കൂടുതല്‍ ഹൗസ് ഡ്രൈവര്‍മാര്‍ ഫിലിപ്പൈന്‍ സ്വദേശികളാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. സൗദിയില്‍ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാര്‍ക്കായി വര്‍ഷത്തില്‍ 24.1 ബില്യണ്‍ റിയാല്‍ ചിലവഴിക്കപ്പെടുന്നതായാണ് പഠന റിപ്പോര്‍ട്ട്.

click me!