10:13 PM (IST) Mar 01

Malayalam News Liveഹോര്‍മുസ് കടലിടുക്ക് നിശ്ചലം; പൂർണമായും അടയ്ക്കില്ലെന്ന് ഇറാൻ, സാമ്പത്തിക മേഖലയെ ബാധിച്ച് യുദ്ധഭീതി

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിന് പിന്നാലെയുണ്ടായ തുടരാക്രമണത്തെതുടർന്ന് സംഘ‍ർഷം രൂക്ഷമായതോടെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള യാത്ര വന്‍കിട ഷിപ്പിങ് കമ്പനികള്‍ റദ്ദാക്കി

Read Full Story
08:19 PM (IST) Mar 01

Malayalam News Live'സ്കൂളുകളൊന്നും ആക്രമിക്കാൻ പദ്ധതിയില്ല, തെറ്റായി ലക്ഷ്യം വച്ചതാകാനാണ് സാധ്യത'; ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവെൻ അസര്‍

ഇറാനിലെ സ്കൂളിൽ ആക്രമണമുണ്ടായതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവെൻ അസര്‍. സ്കൂളിൽ എന്ത് തരം ആക്രമണമാണുണ്ടായതെന്ന് അറിയില്ലെന്നും സ്കൂളുകളൊന്നും ആക്രമിക്കാൻ പദ്ധതിയില്ലെന്ന് പ്രതികരണം

Read Full Story
08:07 PM (IST) Mar 01

Malayalam News Liveകോൺ​ഗ്രസിന്റെ ആദ്യ സ്ഥാനാർത്ഥി പട്ടിക സ്ക്രീനിം​ഗ് കമ്മറ്റിക്ക് കൈമാറി കെപിസിസി; പുതുയു​ഗ യാത്രക്ക് ശേഷം പ്രഖ്യാപനം

സിറ്റിംഗ് മണ്ഡലങ്ങളും ഒറ്റപ്പേരിലെത്തിയ മറ്റ് മണ്ഡലങ്ങളുമുള്‍‍പ്പെടുന്ന പട്ടികയാണ് ഇന്നത്തെ ചര്‍ച്ചയില്‍ മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയത്.

Read Full Story
06:54 PM (IST) Mar 01

Malayalam News Live'ലോക ചതിയൻ, മന്ത്രിസ്ഥാനം കിട്ടിയത് തന്നെ ചതിയിലൂടെ'; ഗണേഷിനെതിരെ തുറന്നടിച്ച് വെള്ളാപ്പള്ളി, സമുദായ ഐക്യ നീക്കം ചതിയെന്ന പ്രസ്താവനക്ക് മറുപടി

എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കം ചതിയായിരുന്നുവെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനക്ക് രൂക്ഷ മറുപടിയുമായി വെള്ളാപ്പള്ളി. ഗണേഷ് കുമാർ ഒരു 'ലോക ചതിയൻ' ആണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം തന്നെ ചതിയുടേതാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു

Read Full Story
06:48 PM (IST) Mar 01

Malayalam News Liveഖമനെയിയുടെ വധത്തിനെതിരെ ഇന്ത്യയിലും വ്യാപക പ്രതിഷേധം, സ്ത്രീകളും കുട്ടികളുമടക്കം സംഘടിച്ചു

ആയത്തുള്ള അലി ഖമനെയിയുടെ വധത്തിനെതിരെ ഇന്ത്യയിലും വ്യാപക പ്രതിഷേധം. ലഡാക്കിലെ പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു

Read Full Story
05:24 PM (IST) Mar 01

Malayalam News Live'അടിയന്തര സുരക്ഷ കൗൺസിൽ ചേരണം, അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ നടപടി വേണം'; യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ

യുഎൻ അടിയന്തര സുരക്ഷ കൗൺസിൽ ചേരണമെന്ന ആവശ്യവുമായി ഇറാൻ. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇറാനെതിരായ ആക്രമണത്തെ ഒറ്റക്കെട്ടായി അപലപിക്കണമെന്നും യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്

Read Full Story
04:51 PM (IST) Mar 01

Malayalam News Liveമലയാളികൾ കുവൈത്ത് ബാങ്കിൽ നിന്ന് 1.17 കോടി വായ്പയെടുത്ത് മുങ്ങി, ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി നിർദേശം

കുവൈത്തിലെ അൽ അഹ്‍ലി ബാങ്കിൽ നിന്ന് വായ്പയായി വലിയ തുക എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയെന്ന കേസിൽ 12 മലയാളികൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശം

Read Full Story
04:21 PM (IST) Mar 01

Malayalam News Liveപരീക്ഷാപേടി, ബാധ ഒഴിപ്പിക്കലിന്‍റെ മറവിൽ 14കാരിക്ക് പീഡനം; പൂജാരിക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം പിഴയും

ബാധ ഒഴിപ്പിക്കലി മറവിൽ 14കാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരിക്ക് ഇരട്ട ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ

Read Full Story
04:16 PM (IST) Mar 01

Malayalam News Liveഖമനെയിയുടെ താത്കാലിക പിൻ​ഗാമിയെ പ്രഖ്യാപിച്ച് ഇറാൻ; അയത്തൊള്ള അറാഫിക്ക് പരമോന്നത നേതാവിന്റെ ഇടക്കാല ചുമതല

പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ താത്ക്കാലിക ചുമതല വഹിക്കും.

Read Full Story
03:49 PM (IST) Mar 01

Malayalam News Liveദില്ലി കേരള ഹൗസിൽ കൺട്രോള്‍ റൂം തുറന്ന് സംസ്ഥാന സർക്കാർ; 24 മണിക്കൂറും പ്രവർത്തിക്കും, എംബസികളും ഹെൽപ് ലൈൻ നമ്പർ തുറന്നു

ഇന്ത്യന്‍ പൗരന്മാര്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

Read Full Story
02:08 PM (IST) Mar 01

Malayalam News Liveഗൾഫ് മേഖലകളിൽ നാളെ നടത്താനിരുന്ന 10,12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

പുതുക്കിയ തീയതി പിന്നട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

Read Full Story
01:22 PM (IST) Mar 01

Malayalam News Liveകറാച്ചിയിൽ ആക്രമണം - അമേരിക്കൻ കോൺസുലേറ്റിന് തീയിട്ട് പ്രതിഷേധക്കാർ, വെടിവെയ്പിൽ 6 മരണം

ചില മേഖലകളിൽ ജനങ്ങൾ ആഹ്ലാദ പ്രകടനങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഖമനയിയുടെ വധത്തിൽ ഇന്ത്യക്കകത്തും പ്രതിഷേധ മാർച്ചുകൾ നടന്നു.

Read Full Story
12:40 PM (IST) Mar 01

Malayalam News Liveഒരാൾ വീടിനകത്ത് കടന്ന് 7 ലക്ഷം രൂപ കവർന്നു, മറ്റൊരാൾ മുഖത്ത് മുളകുപൊടി വിതറി മാല പൊട്ടിച്ചു, പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ, സംഭവം പാലക്കാട്

തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ചാ ശ്രമത്തിനിടയിൽ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപിച്ചു

Read Full Story
12:14 PM (IST) Mar 01

Malayalam News Liveപുതുജീവിതത്തിലേക്ക്; വയനാട് ടൗണ്‍ഷിപ്പ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, 'അടുത്ത മഴയ്ക്ക് മുന്‍പ് എല്ലാവര്‍ക്കും വീട്'

മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ പുതുജീവിതത്തിലേക്ക്. ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. അടുത്ത മഴയ്ക്ക് മുന്‍പ് ഉരുള്‍പൊട്ടൽ ദുരന്തബാധിതരായ എല്ലാവര്‍ക്കും വീട് കൈമാറുമെന്ന് മുഖ്യമന്ത്രി 

Read Full Story
10:54 AM (IST) Mar 01

Malayalam News Liveദുഃഖിക്കാൻ കഴിയില്ല, ഖമേനിയുടെ വേർപാടിൽ ആരും വിലപിക്കില്ലെന്ന് തുറന്നടിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; യുഎസിനും ഇസ്രയേലിനും പിന്തുണ

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ ആരും വിലപിക്കില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഇറാന്‍റെ അടിച്ചമർത്തൽ ഭരണകൂടത്തിനെതിരെ പോരാടുന്ന ജനതയ്‌ക്കൊപ്പം ഓസ്‌ട്രേലിയ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

Read Full Story
10:35 AM (IST) Mar 01

Malayalam News Liveഇറാനിൽ ഖമേനിക്ക് പകരം ആര് അധികാരം ഏറ്റെടുക്കും? ഖമേനിയിയുടെ രണ്ടാമത്തം മകൻ മുജ്തബ പിൻഗാമിയാകുമെന്ന് റിപ്പോര്‍ട്ട്

അലി ഖമേനിയിയുടെ ആറ് മക്കളിൽ രണ്ടാമനാണ് മുജ്തബ ഖമേനി. അലി ഖമനെയിയുടെ സംസ്കാരചടങ്ങുകൾക്ക് ശേഷം പുരോഹിത സമിതി പിൻഗാമിയുടെ പേര് പ്രഖ്യാപിക്കും.

Read Full Story
06:41 AM (IST) Mar 01

Malayalam News Live'ഇമാം അലിയുടെ നാമത്തിൽ'; യുഎസ്-ഇസ്രയേൽ അവകാശവാദങ്ങള്‍ക്കിടെ ഖമനെയിയുടെ എക്സ് പേജിൽ പോസ്റ്റ്

ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന ഇസ്രയേലിന്‍റെയും അമേരിക്കയുടെയും അവകാശവാദങ്ങള്‍ക്കിടെ മറുപടിയുമായി ഇറാൻ. നാടകീയമായി ഖമനെയിയുടെ എക്സ് പേജിൽ പുതിയ പോസ്റ്റിട്ടുകൊണ്ടാണ് ഇറാന്‍റ മറുപടി.

Read Full Story