
റിയാദ്: മലയാളി വീട്ടമ്മയെ സൗദിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ആമ്പല്ലൂർ സ്വദേശി ജയരാജന്റെ ഭാര്യ സുവർണ (43) യെ സൗദി അറേബ്യയിലെ ഹഫൂഫിൽ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനോടും മക്കളോടുമൊപ്പം ഏഴു വർഷമായി സൗദി അറേബ്യയിൽ താമസിക്കുന്ന ഇവർ.
പത്താം ക്ലാസ് പരീക്ഷയെഴുതുന്ന മകളെ രാവിലെ സ്കൂളിലേക്ക് അയച്ചതിനു ശേഷമായിരുന്നു ആത്മഹത്യയെന്നാണ് സൂചന. പരീക്ഷ കഴിഞ്ഞു തിരിച്ചെത്തിയ മകൾ അമ്മ വാതിൽ തുറക്കാതിരുന്നതിനാൽ അച്ഛനെ വിവരമറിയിക്കുകയും ജനൽ വഴി അകത്തു കടന്നു പരിശോധിക്കുകയും ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്.
ആദ്യം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി. മകളുടെ പരീക്ഷ കഴിഞ്ഞു പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നുയ ഭര്‍ത്താവ് ജയരാജന്‍ വൃക്ക രോഗിയാണ്. മൂത്ത മകള്‍ നാട്ടില്‍ പ്ലസ്റ്റുവിന് പഠിക്കുന്നു. ജീവനൊടുക്കിയതിന് പിന്നില്‍ എന്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സുവര്‍ണയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam