ദില്ലിയിലെ സിഎൻഐ സഭാ ദേവാലയത്തിലെ മതപരമായ ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്

ദില്ലി: ക്രിസ്മസ് ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിൽ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിലെ സിഎൻഐ സഭാ ദേവാലയത്തിൽ ക്രൈസ്തവ സമൂഹത്തിലെ നൂറുകണക്കിന് വിശ്വാസികൾക്കൊപ്പം പ്രാർത്ഥനകളിൽ പങ്കുചേർന്ന പ്രധാനമന്ത്രി, സഭയുടെ ക്രിസ്മസ് ഗാനാലാപനത്തിലും ശുശ്രൂഷകളിലും സന്നിഹിതനായി. ഡൽഹി ബിഷപ്പ് റൈറ്റ് റവ. ഡോ. പോൾ സ്വരൂപിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനയും ചടങ്ങിൽ നടന്നു. ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രൽ ചർച് ഓഫ് റിഡെംപ്ഷൻ. ബിഷപ്പ് പോൾ സ്വരൂപ് മോദിക്ക് വേദ പുസ്തകം സമ്മാനിച്ചു. രാജ്യത്തിനും മോദിക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് സമാധാനത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആശംസകൾ പ്രധാനമന്ത്രി നേർന്നു. ബിജെപി ദേശീയ നേതാക്കളും ഇന്ന് ക്രിസ്മസ് ആശംസയുമായി പള്ളികളിലെത്തും.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

Scroll to load tweet…