ഭര്‍ത്താവിന് തന്നേക്കാള്‍ പ്രായം കുറവാണെന്ന് തിരിച്ചറിഞ്ഞ വീട്ടമ്മ മക്കളെയും അമ്മയെയും കൊന്ന് ആത്മഹത്യ ചെയ്തു

Published : Sep 10, 2018, 10:39 AM ISTUpdated : Sep 19, 2018, 09:17 AM IST
ഭര്‍ത്താവിന് തന്നേക്കാള്‍ പ്രായം കുറവാണെന്ന് തിരിച്ചറിഞ്ഞ വീട്ടമ്മ മക്കളെയും അമ്മയെയും കൊന്ന് ആത്മഹത്യ ചെയ്തു

Synopsis

ഭര്‍ത്താവിന് തന്നേക്കാള്‍ പതിനെട്ട് വയസ് കുറവാണെന്ന് മനസിലായ വീട്ടമ്മ മക്കളെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. നാല്‍പ്പത്തിയേഴുകാരിയാ മാരാ ഹാര്‍വേയാണ് മൂന്നു വയസും രണ്ട് വയസു പ്രായവുമുള്ള ഇരട്ട പെണ്‍കുട്ടികളെയും എഴുപത്തിനാലുകാരിയായ അമ്മയേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. പെര്‍ത്തിലുള്ള ബെഡ്ഫോര്‍‍ഡിലുള്ള വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

പെര്‍ത്ത്: ഭര്‍ത്താവിന് തന്നേക്കാള്‍ പതിനെട്ട് വയസ് കുറവാണെന്ന് മനസിലായ വീട്ടമ്മ മക്കളെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഓസ്ട്രേലിയയിലെ പെര്‍ത്തിലാണ് സംഭവം. നാല്‍പ്പത്തിയേഴുകാരിയാ മാരാ ഹാര്‍വേയാണ് മൂന്നു വയസും രണ്ട് വയസു പ്രായവുമുള്ള ഇരട്ട പെണ്‍കുട്ടികളെയും എഴുപത്തിനാലുകാരിയായ അമ്മയേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. പെര്‍ത്തിലുള്ള ബെഡ്ഫോര്‍‍ഡിലുള്ള വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇവരെ മരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന്  അയല്‍വാസികളാണ്  വിവരം പൊലീസില്‍ അറിയിച്ചത്. തന്നേക്കാള്‍ പതിനെട്ട് വയസു കുറഞ്ഞ ആന്റണി ഹാര്‍വേയെ വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു മാരാ. ഞായറാഴ്ചയാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൂന്നു മുറികള്‍ ഉള്ള വീട്ടില്‍ മാരായുടെ അമ്മയും കുഞ്ഞുങ്ങളും ഒരു മുറിയില്‍ കൊല്ലപ്പെട്ട നിലയിലും മാരാ മറ്റൊരു മുറിയില്‍ ആത്മഹത്യ നിലയിലുമായിരുന്നു കണ്ടെത്തിയത്. 

സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തുന്ന വ്യക്തിയാണ് ആന്റണി. മാരായും ആന്റണിയും നല്ല ബന്ധത്തില്‍ ആയിരുന്നെന്ന് അയല്‍വാസികള്‍ വിലയിരുത്തുന്നു. കൂട്ട ആത്മഹത്യയെക്കുറിച്ച് പഠിക്കുന്ന ഓസ്ട്രേലിയന്‍ പൊലീസ് വിഭാഗം സംഭവത്തില്‍ അന്വേഷണം നടത്തി. ഇവരുടെ മൃതദേഹങ്ങള്‍ പെര്‍ത്തിലുള്ള ഒരു മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2014ലാണ് ആന്റണിയും മാരായും വിവാഹിതരാവുന്നത്. ആന്റണിക്ക് തന്നേക്കാള്‍ പ്രായം കുറവാണെന്നത് അടുത്ത കാലത്താണ് മാരാ തിരിച്ചറിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

PREV
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം