നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177: അകപ്പെട്ട 53 മലയാളികൾ ബന്ധപ്പെട്ടെന്ന് നോർക്ക സിഇഒ; കൂടുതൽ പേർ കുടുങ്ങിയെന്ന് സംശയം; ആശയവിനിമയ സംവിധാനം തകർന്നു!

Published : Aug 27, 2026, 11:54 AM ISTUpdated : Aug 27, 2026, 12:27 PM IST
NEPAL LANDSLIDE

Synopsis

ഓണാവധിയായതിനാൽ മലയാളി സംഘങ്ങൾ ട്രാവൽ ഏജൻസികൾ വഴിയും അല്ലാതെയും നേപ്പാളിലേക്കും പോയിട്ടുണ്ട്. കുടുംബവുമായും സുഹൃത്തുകളുമായും പോയ സംഘങ്ങളുണ്ട്. ഇതിൽ പലരും നാട്ടിലേക്ക് ബന്ധപ്പെടുന്നുണ്ട്.

തിരുവനന്തപുരം: നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177 ആയി ഉയർന്നു. ദുരന്ത മേഖല പ്രധാനമന്ത്രി ബലേന്ദ്ര ഷാ സന്ദർശിച്ചു. ആയിരക്കണക്കിന് ആളുകളെ കുറിച്ച് വിവരമൊന്നും ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിനിടെ ദുരിതബാധിത പ്രദേശത്ത് നിന്ന് 53 മലയാളികൾ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളികൾ ഒറ്റപ്പെട്ട സ്ഥാലങ്ങളിലാണെന്നും നോർക്ക സിഇഒ അറിയിച്ചു. പക്ഷെ എവിടെയാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്ക വ്യക്തമാക്കുന്നത്. ട്രാവൽ ഏജൻസികളുടെ സഹകരണത്തോടെ പോയവരുടെ കണക്ക് കൃത്യമായി എടുക്കാൻ കഴിയും. വിസ വേണ്ടാത്ത രാജ്യമായ നേപ്പാളിലേക്ക് സ്വന്തമായി പോകുന്ന സംഘങ്ങളുമുണ്ട്. ഇങ്ങനെ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ദുരന്തത്തിൽ നേപ്പാളിൽ വാർത്താ വിനിമയ സംവിധാനം പൂ‍ർണ്ണമായും തകർന്നിരിക്കുകയാണ്. കുടുങ്ങിക്കുടക്കുന്ന പലരുടെയും ബന്ധുക്കളും ഹെൽപ്പ് ഡസ്ക്കുമായി ബന്ധപ്പെടുന്നുണ്ട്. ഓണം അവധി ആയതിനാൽ കുടുംബമായും സുഹൃത്തുകളുമായും പല സംഘങ്ങളും നേപ്പാളിൽ എത്തിയിട്ടുണ്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

നടുക്കുന്ന കാഴ്ച

ഒരു ​ഗ്രാമം തന്നെ ഒലിച്ച് പോകുന്നത് നേരിട്ട് കണ്ടതായി നേപ്പാളിലുള്ള മലയാളി വ്ലോഗർ ആൽവിൻ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അണക്കെട്ട് പൊട്ടി. നടക്കുന്ന കാഴ്ചയായിരുന്നു. 150 ഓളം മലയാളികൾ ബന്ധപ്പെട്ടു. അവർ സുരക്ഷിതരാണെന്നും ആൽവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രാവൽ വ്ലോ​ഗറായ ആൽവിൻ പകർത്തിയ ദൃശ്യങ്ങൾ ദുരന്തത്തിൻ്റെ നേർക്കാഴ്ചയാണ്.

ആശ്വാസത്തിനിടയിലും ആശങ്ക

മകൻ്റെ നിർബന്ധം കാരണം അവസാനനിമിഷം നേപ്പാൾ യാത്ര ഒഴിവാക്കിയ ആർക്കിടെക്‌ട് ശങ്കർ ആശ്വാസത്തിലാണ്. ഈ ദിവസം അവിടെ ഉണ്ടാകേണ്ടതായിരുന്നു. ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മകൻ വിലക്കി. അതിനാൽ പോയില്ല. അപകടത്തിൽ ചില ആശങ്കകൾ പങ്കുവെയ്ക്കുകയാണ് ശങ്കർ. നേപ്പാളിൽ കുറച്ച് വർഷമായി ജോലി ചെയ്യുന്ന ആളാണ്. ഐക്യരാഷ്രസഭയുടെ സംഘത്തിലുണ്ടായിരുന്ന ആളാണ്. വളരെ ദുർബലമായ ഭൂപ്രകൃതിയാണ്. പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ കാണുമ്പോൾ ആശങ്ക വർദ്ധിക്കുന്നു. മല ഇടിഞ്ഞ് വരുന്നു. ​ഗ്രാമങ്ങൾ അപ്രത്യക്ഷമാകുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അവിടെ കെട്ടിടനിർമ്മാണം നടക്കുന്നതെന്ന് ശങ്കർ ചൂണ്ടിക്കാട്ടി. ഉറപ്പില്ലാത്ത കെട്ടിടങ്ങളാണ് നിർമിക്കുന്നത്. അതിനാൽ അപകടത്തിൻ്റെ വ്യാപ്തി കൂടാം. കേരളത്തിൽ നിന്ന് പോയ സം​ഘം സാ​ഗാ എന്ന സ്ഥലത്താണ് നിൽക്കുന്നത്. മാനസരോവറിൽ എത്തിയില്ല. അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞു. എന്നാൽ മാനസരോവറിൽ എത്തിവർക്ക് എന്ത് സംഭവിച്ചുവെന്ന് അറിയേണ്ടതുണ്ടെന്നും ശങ്കർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ട്രെയിനിൽ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; അന്വേഷിക്കാൻ എത്തിയ ആർപിഎഫ് എഎസ്ഐക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ
ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ, അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; അടക്കാൻ സ്ഥലമില്ലെന്ന് കോർപ്പറേഷൻ