
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ പരിഷ്കരണ നടപടികള്‍ക്ക് തിരിച്ചടിയായി വരുമാനത്തില്‍ വന്‍ ഇടിവ്. ജൂണ്‍ മാസത്തില്‍ ടിക്കറ്റ് വരുമാനത്തില്‍ 18 കോടി രൂപയാണ് കുറഞ്ഞത്. ചില തിരുത്തല്‍ നടപടികള്‍ അനിവാര്യമാണെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
കെ.എസ്.ആര്‍.ടി.സിയുടെ കഴിഞ്ഞ ആറ് മാസത്തെ വരുമാന കണക്കണക്ക് പരിശോധിക്കുമ്പോള്‍ ഫെബ്രുവരി മുതല്‍ എല്ലാ മാസവും വരുമാനത്തില്‍ വര്‍ദ്ധനയുണ്ടായിരുന്നു.മേയ് മാസത്തില്‍ അത് 207 കോടി കടന്നു. എന്നാല്‍ ജൂണ്‍ മാസത്തില്‍ വരുമാനം 189.98 കോടിയായി കുറഞ്ഞു. എല്ലാ വര്‍ഷവും ജൂണ്‍, ജുലൈ മാസത്തില്‍ വരുമാനം കുറയാറുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ വിശദീകരണം. ഇത്തവണ നിപ്പ വൈറസ് ഭീതിയും, താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതും വരുമാനത്തെ ബാധിച്ചു.
വരുമാനം ഉറപ്പുവരുത്തുന്ന രീതിയില്‍ സര്‍വ്വീസ് ക്രമീകരിക്കുന്നതില്‍ സ്ഥാപനത്തിന് വീഴ്ച വന്നിട്ടുണ്ടെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി പറയുന്നു. പല സര്‍വ്വീസുകളും കടലാസില്‍ മാത്രമാണ്. പരിഷ്കരണ നടപടികള്‍ തുടരും. ചെറിയൊരു വിഭാഗത്തിന് മാത്രമാണ് എതിര്‍പ്പുള്ളത്. വരും മാസങ്ങളില്‍ വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രതീക്ഷ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam