പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടുത്തം

Published : Jan 02, 2019, 08:00 AM ISTUpdated : Jan 02, 2019, 09:16 AM IST
പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിയില്‍ വന്‍ തീപിടുത്തം

Synopsis

പെരുമ്പാവൂർ ഈസ്റ്റ് ഒക്കലലിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. 

കൊച്ചി: പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു.  രാവിലെ ആറ് മണിയോടെയാണ് പെരുമ്പാവൂരിലുള്ള ഫാക്ടറിക്ക് തീപിടിച്ചത്. ഉപയോഗിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ശേഖരിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയിട്ടും തീയണയ്ക്കാനായില്ല. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

ഈസ്റ്റ് ഒക്കല്‍ ആന്റോ പുരത്ത് അങ്കമാലി മാമ്പ്ര സ്വദേശി അന്‍വറിന്റെ നേതൃത്വത്തിലുള്ള കമ്പനിക്കാണ് തീപിടിച്ചത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കമ്പനിയുടെ പരിസരം ജനവാസ മേഖലയായതിനാല്‍ സമീപ പ്രദേശങ്ങളിലേയ്ക്ക് തീ പടരാതിരിക്കുന്നതിനുള്ള ശ്രമം നടത്തിവരികയാണ്.അപകടത്തില്‍ ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിനു കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ലൈസന്‍സില്ലാതെയാണ് കമ്പനി പ്രവര്‍ത്തിച്ചുവന്നതെന്നാണ് സൂചന.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗുരുവായൂരിൽ ജ്യൂസ് കടയിൽ മോഷണം; 14,670 രൂപയും മൊബൈൽ ഫോണും കവർന്നു
അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്