
തിരുവന്തപുരം:ജനവാസ കേന്ദ്രങ്ങളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജനങ്ങള്‍ക്ക് ആരോഗ്യകരമായ മനസും ശരീരവും പ്രദാനം ചെയ്യാന്‍ മദ്യവും മയക്കുമരുന്നും നിരോധിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും മനുഷ്യാവകാശമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം മുരുക്കുംപുഴയില്‍ ഔട്ട് ലെറ്റ് മാറ്റിസ്ഥാപിച്ച തിനെതിരെ വീട്ടമ്മമാര്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്. ബെവ്‌കോ മാനേജിംഗ് ഡയറക്ടറും മംഗലപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും 30 ദിവസത്തിനകം വിശദീകരണംനല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam