നീറ്റ് പരീക്ഷാ വിവാദം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

By Web DeskFirst Published May 8, 2017, 10:22 AM IST
Highlights

കണ്ണൂര്‍: കണ്ണൂര്‍ കുഞ്ഞിമംഗലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രങ്ങള്‍ അഴിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സി ബി എസ് ഇ റീജണല്‍ ഡയറക്ടറും ജില്ലാ പൊലീസ് മേധാവിയും മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സംസ്ഥാന കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന നീറ്റ് പരീക്ഷക്ക് കണ്ണൂ‌ര്‍ കുഞ്ഞിമംഗലം ടിസ്‌ക് ഇംഗീഷ് മീഡിയം സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ദുരനുഭവമുണ്ടായത്.

അപമാനിക്കപെട്ടതായി മറ്റ് ചില വിദ്യാര്‍ത്ഥികള്‍ക്കും പരാതി ഉണ്ട്. ഇവരുടെ രക്ഷിതാക്കളും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിവേണെമെന്ന് പി കെ ശ്രീമതി എം പിയും ആവശ്യപെട്ടു.

എന്നാല്‍ നിയമപരമായ ദേഹപരിശോധനമാത്രമേ നടത്തിയിട്ടുള്ളൂവെന്നെ നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍. വിദ്യര്‍ത്ഥിനിയെ വിവസ്ത്രയാക്കി പരിശോധന നടത്തിയെന്ന ആരോപണം ശരിയല്ലെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

click me!