ബധിരരായ കുട്ടികളെ പുരോഹിതന്മാര്‍ക്ക് കാഴ്ചവച്ച കേസില്‍ കന്യസ്ത്രീ അറസ്റ്റില്‍

By Web DeskFirst Published May 8, 2017, 9:30 AM IST
Highlights

ബ്രൂണേസ് അയേസ്: ബധിരരായ കുട്ടികളെ പുരോഹിതന്മാര്‍ക്ക് കാഴ്ചവച്ച കേസില്‍ കന്യസ്ത്രീ അറസ്റ്റില്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നാട്ടിലാണ് സംഭവം. അന്റോണിയോ പ്രോവോലോ ഇന്‍സ്റ്റിറ്റയൂട്ടിലെ കത്തോലിക്കാ സ്‌കൂളിലെ കുട്ടികളെ ശാരീരികമായും മാനസീകമായും ദുരുപയോഗം ചെയ്‌തെന്നായിരുന്നു എന്നാണ് കൊസാകാ കുമീക്കോ  എന്ന നാല്‍പ്പതുകാരിയായ കന്യസ്ത്രീക്കെതിരായ ആരോപണം. അര്‍ജന്‍റനീയന്‍ തലസ്ഥാനമായ ബ്രൂണേര്‍സ് അയേസില്‍ നിന്നും 620 കിലോ മീറ്റര്‍ മാറി വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ മെന്‍ഡോസയിലാണ് കേഴ്‌വി തകരാറുള്ള കുട്ടികളുടെ സ്ഥാപനമായ അന്റോണിയോ പ്രൊവോലോ.

ഈ സ്കൂളിലെ സ്‌കൂളിലെ അണ്ടര്‍ഗ്രൗണ്ടിലെ പൂന്തോട്ടം, ഡോര്‍മെട്രികള്‍, ബാത്ത്‌റൂമുകള്‍ എന്നിവിടങ്ങളില്‍ വെച്ചായിരുന്നു പുരോഹിതര്‍ കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നത്. അഞ്ചോളം പുരോഹിതന്മാര്‍ കുറ്റക്കാരാണ് എന്നാണ് പ്രഥമിക അന്വേഷണങ്ങള്‍ പറയുന്നത്. ഇതിനെല്ലാം കൂട്ട് നിന്നതും കൊസാകാ കുമീക്കോയും. അര്‍ജന്റീനിയന്‍ പൗരത്വമുള്ള ജപ്പാന്‍കാരിയാണ് കുമീക്കോ. 

 പുരോഹിതനായ ഹൊരാഷിയോ കോര്‍ബാക്കോ തന്നെ ബലാത്സംഗം  ചെയ്തതിന്റെ മുറിവുകളില്‍ നിന്നും ഒഴുകുന്ന രക്തം മറയ്ക്കാന്‍ വേണ്ടി പതിവായി ഡയാപ്പര്‍ ധരിപ്പിക്കുമായിരുന്നെന്ന ഞെട്ടിക്കുന്ന ആരോപണവുമായി  ഒരു മുന്‍ വിദ്യാര്‍ത്ഥി കുമീക്കോയ്ക്ക് എതിരേ രംഗത്ത് വന്നതോടെയാണ് വിവാദം കത്തിയതും പോലീസ് കേസെടുത്തതും. ആരോപണം കുമീക്കോ നിഷേധിച്ചെങ്കിലും ഇവരെ ജയിലില്‍ ഇടുകയും ഡിറ്റക്ടീവുകള്‍ ആരോപണം അന്വേഷിക്കുകയും ചെയ്തു. 

ഇവരുടെ രീതി കോടതിയില്‍ ചില ഇരകള്‍ വെളിപ്പെടുത്തി, ഇതൊരു കളിയാണെന്നും നമുക്ക് ഒരു കളി കളിക്കാം എന്നും പറഞ്ഞുകൊണ്ടാണ് ഇവര്‍ കുട്ടികളെ സമീപിച്ചിരുന്നത്. ഇതും പറഞ്ഞ് ഇവര്‍ കൊച്ചു കുട്ടികളെ തങ്ങളുടെ ബാത്ത്‌റൂമിലേക്ക് എടുത്തുകൊണ്ടു പോകും. ഓരോ ബലാത്സംഗവും ബധിരരായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച എട്ടു മണിക്കൂര്‍ നീണ്ട വിചാരണയില്‍ ഇവര്‍ കുറ്റം സമ്മതിക്കാന്‍ കുമീക്കോ കൂട്ടാക്കിയില്ല. 

പുരോഹിതന്‍ന്മാരായ കൊര്‍ബാക്കോയ്ക്കും നിക്കോളാ കൊറാഡിക്കും മറ്റ് മൂന്ന് പേര്‍ക്കും എതിരേ 24 വിദ്യാര്‍ത്ഥികളാണ് ആരോപണവുമായി രംഗത്ത് എത്തിയത്. കന്യാ മറിയത്തിന്റെ ചിത്രത്തിന് മുന്നിലിട്ട് രണ്ടു റോമന്‍ കത്തോലിക്ക പുരോഹിതരും തങ്ങളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായി കുട്ടികള്‍ പറഞ്ഞു. അഞ്ചു പേരെയും കഴിഞ്ഞ നവംബറില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനേകം ലൈംഗിക മാസികകളും 34,000 ഡോളറും കൊറാഡിയുടെ മുറിയില്‍ നിന്നും പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. 

click me!