എ.വി.ജോർജിന്റെ സ്ഥലംമാറ്റത്തെ വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ

Web Desk |  
Published : Apr 23, 2018, 03:01 PM ISTUpdated : Jun 08, 2018, 05:45 PM IST
എ.വി.ജോർജിന്റെ സ്ഥലംമാറ്റത്തെ വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ

Synopsis

നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കമ്മീഷന് തൃപ്തിയില്ല. പൊലീസിനെതിരെ പോലീസ് തന്നെ  നടത്തുന്ന അന്വേഷണം  സത്യസന്ധമാവില്ല

കൊച്ചി: എറണാകുളം റൂറൽ എസ്.പിയായിരുന്ന എ.വി.ജോർജിനെ സ്ഥലം മാറ്റിയ നടപടിയെ രൂക്ഷമായി വിമർശിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജോർജിനെ പോലീസ് അക്കാദമിയിലേക്ക് സ്ഥലം മാറ്റിയതിനെയാണ് കമ്മീഷൻ ആക്ടിം​ഗ് ചെയർമാൻ പി.മോഹൻദാസ് വിമർശിച്ചത്. 

ആരോപണവിധേയനായ ഒരു വ്യക്തിയെ ട്രെയിനിം​ഗ് സ്ഥാപനത്തിന്റെ ചുമതലക്കാരനാക്കുന്നത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ തീരുമാനം സർക്കാർ പുനഃപരിശോധിക്കണം. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കമ്മീഷന് തൃപ്തിയില്ല. പൊലീസിനെതിരെ പോലീസ് തന്നെ  നടത്തുന്ന അന്വേഷണം  സത്യസന്ധമാവില്ല മറ്റൊരു  അന്വേഷണ ഏജൻസി അന്വേഷണം നടത്തണം.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സി ഐക്കും പങ്കുണ്ടെന്നും ഈ  ഉത്തരവാദിത്തത്തിൽ നിന്ന് സിഐക്ക് ഒഴിഞ്ഞു മാറാൻ ആകില്ലെന്നും മോഹൻദാസ് പറഞ്ഞു. ശ്രീജിത്തിന്റെ കുടുമ്പത്തിനു നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഉന്നതഉദ്യോ​ഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദമില്ലാതെ ഇത്രയും ക്രൂരമായ രീതിയിലുള്ള കസ്റ്റഡി മർദ്ദനം നടക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു
സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ