
ബിയജിംഗ്: ദൈവത്തിന്റെ നായകൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നായ വിഭാഗമാണ് ടിബറ്റൻ മാസ്റ്റിഫുകൾ. എന്നാൽ ഇന്ന് ചൈന അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളില് ഒന്ന് ഇവയാണെന്നാണ് കൌതുകരമായ കാര്യം. നഗരവത്കരണവും നിയന്ത്രണമില്ലാത്ത പ്രജനനവും ഈയിനം നായ്ക്കളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാക്കി. നമ്മുടെ നാട്ടിലെ തെരുവുനായ്ക്കളേപ്പോലെ അവയും പൊതുനിരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിഹരിച്ചുതുടങ്ങി.
ചൈനയിൽ ടിബറ്റൻ മാസ്റ്റിഫ് ഇനം നായ്ക്കളെ വളർത്താനുള്ള കമ്പം ഏതാണ്ട് 10 വർഷത്തിനു മുന്പ് ആരംഭിച്ചതാണ്. പ്രത്യേകിച്ച് സമ്പന്നകുടുംബത്തിൽപ്പെട്ടവരായിരുന്നു ഈയിനം നായയെ സ്വന്തമാക്കിയിരുന്നത്. 1.8 കോടി യുവാൻ വരെയാണ് ഇവയുടെ വില. എന്നാൽ, ആദ്യകാലത്തെ പ്രചാരം മാറി ഇപ്പോൾ ഇവയെ ഉടമസ്ഥർ ഉപേക്ഷിക്കാൻ തുടങ്ങിയെന്നാണ് "അബാൻഡൻഡ് ടിബറ്റൻ മാസ്റ്റിഫ്സ്' എന്ന ഡോക്യുമെന്ററി വെളിവാക്കുന്നത്.
വിജനപ്രദേശത്ത് നൂറുകണക്കിന് ടിബറ്റൻ മാസ്റ്റിഫുകളെ പാർപ്പിച്ചിരിക്കുന്നതിനെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി പറയുന്നത്. വൻതോതിൽ പ്രജനനം നടത്തിയിരുന്നവരും ഈ മേഖലയിൽനിന്നു പിൻവാങ്ങി. ആദ്യകാലത്തെ പ്രചാരം മുതലാക്കി വ്യാപകമായി ക്രോസ് ബ്രീഡിംഗ് നടന്നതും ടിബറ്റൻ മാസ്റ്റിഫുകളുടെ പ്രചാരമിടിയാൻ കാരണമായി എന്നാണ് റിപ്പോർട്ടുകൾ.
തെരുവിൽ ഉപേക്ഷിക്കപ്പെട്ട നായ്ക്കൾ ആക്രമണകാരികളായപ്പോഴാണ് ഇവയ്ക്കായി ഷെൽട്ടർ ഹോം തുടങ്ങിയത്. വലിയ ശരീരവും ഇടതൂർന്ന രോമങ്ങളുമുള്ള ടിബറ്റൻ മാസ്റ്റിഫുകളെ നിയന്ത്രിക്കുക എന്നതുതന്നെ പ്രയാസമേറിയ കാര്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam