ഹാര്‍വെ കൊടുങ്കാറ്റ്; ഭീതിയില്‍ അമേരിക്ക

Published : Aug 27, 2017, 06:47 AM ISTUpdated : Oct 04, 2018, 07:52 PM IST
ഹാര്‍വെ കൊടുങ്കാറ്റ്; ഭീതിയില്‍ അമേരിക്ക

Synopsis

അമേരിക്കയുടെ ടെക്സാസ് തീരത്തെത്തിയ  ഹാർവെ കൊടുങ്കാറ്റ്  നാശം വിതയ്ക്കുകയാണ്. ചുഴലിക്കാറ്റ് കനത്ത പ്രളയം സൃഷ്ടിക്കുമെന്ന് അമേരിക്കയിലെ കാലാവസ്ഥാ ഏജൻസി  മുന്നറിയിപ്പ് നൽകി. 13 വർഷത്തിനിടെ അമേരിക്കയിൽ വീശുന്ന ഏറ്റവും ശക്തമായ കാറ്റാണ് ഹാർവേയെന്നും വിദഗ്ധർ അറിയിച്ചു.

കാറ്റഗറി നാലിൽ പെട്ട ചുഴലിക്കാറ്റാണിത്. 2005ലാണ്  അമേരിക്കയിൽ ഇതിന് മുമ്പ് ഇത്ര ശക്തിയേറിയ ചുഴലിക്കാറ്റ് വീശിയത്.. 210 കിലോമീറ്റർ വരെയാണ് ഹാര്‍വെയുടെ വേഗത. തകർന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകൾ കുടുങ്ങിപ്പോയെന്ന് സംശയിക്കുന്നു. നൂറോളം പേരെ മാറ്റിപാര്‍പ്പിച്ചു. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. നിരവധി വിമാന സർവീസുകൾ നിർത്തിവച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ക്രിസ്മസിനെ വരവേറ്റ് ലോകം
'പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം, സംഘം പണവുമായി കറങ്ങുന്നു'; സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ കൂടുതൽ മൊഴി