10:56 PM (IST) Dec 25

Malayalam News Live:കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദീപ്തിയുടെ പിന്തുണ. മേയർ സ്ഥാനം കൈവിട്ട് പോയതിന് പിന്നാലെ കടുത്ത അതൃപ്തിയിലായിരുന്നു ദീപ്തി മേരി വർഗീസ്. ഇനി മേയർ സ്ഥാനത്തേക്കില്ലെന്നായിരുന്നു ദീപ്തിയുടെ നിലപാട്.

Read Full Story
10:41 PM (IST) Dec 25

Malayalam News Live:റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം

കണ്ണൂര്‍ എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് കടന്നു പോയതിനു പിന്നാലെ ഗേറ്റ് തുറന്നപ്പോളായിരുന്നു സംഭവം. റോഡിന് നടുവില്‍ നിര്‍ത്തിയ സ്കൂട്ടര്‍ എടുത്തു മാറ്റാന്‍ ആവശ്യപ്പെട്ട ധനീഷിനെ സ്കൂട്ടറിലുണ്ടായിരുന്നുവര്‍ ആക്രമിക്കുകയായിരുന്നു.

Read Full Story
09:33 PM (IST) Dec 25

Malayalam News Live:അതെല്ലാം വ്യാജം, ആരുടേയും പേര് പറഞ്ഞിട്ടില്ല, ആരേയും എതിർത്തിട്ടില്ല; തിരുവനന്തപുരം മേയർ സ്ഥാനാർഥി ചർച്ചകളിൽ ഇടപെട്ടിട്ടില്ലെന്ന് വി മുരളീധരൻ

പാർട്ടി സംസ്ഥാന നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ച് എടുത്ത തീരുമാനമാണ് ഇതെന്നാണ് മനസിലാക്കുന്നതെന്നും മുരളീധരൻ വിശദീകരിച്ചു. ആയിരംവട്ടം ആവർത്തിച്ചാലും നുണ, സത്യമാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Read Full Story
08:58 PM (IST) Dec 25

Malayalam News Live:അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചു! തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; പാറ്റൂർ രാധാകൃഷ്ണൻ ബിജെപിക്കൊപ്പം

കണ്ണമ്മൂല വാർഡിൽനിന്ന് ജയിച്ച പാറ്റൂർ‍ രാധാകൃഷ്ണൻ മേയർ തെരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് ബി ജെ പിക്ക് കേവല ഭൂരിപക്ഷമെന്ന ആശങ്ക അകന്നത്. 50 സീറ്റുകൾ നേരത്തെ തന്നെ സ്വന്തമാക്കിയ ബി ജെ പിക്ക് ഇതോടെ 51 അംഗങ്ങളുടെ പിന്തുണയായി

Read Full Story
08:40 PM (IST) Dec 25

Malayalam News Live:പാലായിൽ നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം; യുഡിഎഫിനൊപ്പം നിൽക്കും, ദിയ ബിനു ആദ്യ ടേം ചെയർപേഴ്സൺ

യുഡിഎഫിനായിരിക്കും പുളിക്കണ്ടം കുടുംബത്തിന്റെ പിന്തുണ. ഒരാഴ്ചയിലധികം നടന്ന ചർച്ചക്കൊടുവിലാണ് കുടുംബം അന്തിമ തീരുമാനത്തിലെത്തിയത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിക്കുകയായിരുന്നു.

Read Full Story
08:14 PM (IST) Dec 25

Malayalam News Live:ഷൊർണൂരിൽ സിപിഎമ്മിൻ്റെ മുട്ടുകുത്തൽ; ഇടത് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര നഗരസഭ ചെയർപേഴ്സൺ, നേതാക്കൾക്ക് അതൃപ്തി

ഏരിയ കമ്മിറ്റിയുടെ തീരുമാനം ഇടതുമുന്നണിയുടെ ഷൊർണൂർ മുനിസിപ്പൽ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ഷൊർണൂർ നഗരസഭയിലെ ചെയർപേഴ്സൺ ആരാകുമെന്നതിനെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ കെട്ടടങ്ങുകയാണ്.

Read Full Story
07:11 PM (IST) Dec 25

Malayalam News Live:പോറ്റിയും മുഖ്യമന്ത്രിയും തമ്മിലുള്ള ഫോട്ടോ എഐ നിർമിതം - എം വി ​ഗോവിന്ദൻ

അടൂർ പ്രകാശ് എന്തോ മറയ്ക്കുന്നുണ്ട് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള പോറ്റിയുടെ ഫോട്ടോ എഐ നിർമിതിയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

Read Full Story
07:02 PM (IST) Dec 25

Malayalam News Live:ക്രിസ്മസും പുതുവർഷവും ലക്ഷ്യം വെച്ച് എംഡിഎംഎ വിൽപ്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ

ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡൻ്റായ പട്ടത്താനം സ്വദേശി റെനീഫ്, ഇരവിപുരം പുത്തൻചന്ത സ്വദേശി ഷാരുഖ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. വിൽപനയ്ക്ക് എത്തിച്ച 4.24 ഗ്രാം എംഡിഎംഎ പ്രതികളിൽ നിന്ന് ഇരവിപുരം പൊലീസ് പിടിച്ചെടുത്തു.

Read Full Story
06:25 PM (IST) Dec 25

Malayalam News Live:ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ

ബെംഗളൂരുവില്‍ ഹണിമൂൺ കഴിഞ്ഞ് മടങ്ങി എത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം. രാമമൂർത്തി നഗർ സ്വദേശിനി ഗനവി ആണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. പരിക്കേറ്റ യുവതി വെന്റിലേറ്ററിലാണ്

Read Full Story
06:04 PM (IST) Dec 25

Malayalam News Live:സാന്താ ക്ലോസിനെ അവഹേളിച്ചെന്ന് പരാതി; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്

സാമൂഹ്യ മാധ്യമങ്ങളിൽ നേതാക്കൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ സാന്താ ക്ലോസിനെ അവഹേളിക്കുന്നു എന്ന് കാട്ടിയാണ് പരാതി. സാന്താക്ലോസിനെ രാഷ്ട്രീയ ഉപകരണമായി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 

Read Full Story
05:28 PM (IST) Dec 25

Malayalam News Live:ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി അവസാനത്തോടെ കേരളത്തിലെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് വിവരങ്ങള്‍.

Read Full Story
05:16 PM (IST) Dec 25

Malayalam News Live:എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'

ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ. 50 പേരും മേയർ ആകാൻ യോഗ്യരാണെന്നും വിവി രാജേഷ് പറഞ്ഞു.

Read Full Story
05:04 PM (IST) Dec 25

Malayalam News Live:ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ

പരിക്കേറ്റ രഞ്ജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ തൂങ്ങാംപാറയിലാണ് സംഭവം. എന്നാൽ ഇയാളുടെ പരിക്ക് ​ഗുരുതരമല്ല.

Read Full Story
04:32 PM (IST) Dec 25

Malayalam News Live:കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനം രണ്ടാം ദിവസവും റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തണം

തുടർച്ചയായി രണ്ടാം ദിവസമാണ് അലയൻസ് വിമാനം റദ്ദാക്കുന്നത്. ബദൽ സംവിധാനം വേണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിക്കുകയാണ്. 

Read Full Story
04:07 PM (IST) Dec 25

Malayalam News Live:തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു; പ്രഖ്യാപനം നീണ്ട ചർച്ചകൾക്കൊടുവിൽ

തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോ​ഗത്തിന് ശേഷമാണ് തീരുമാനം

Read Full Story
03:56 PM (IST) Dec 25

Malayalam News Live:റീൽ ചിത്രീകരിക്കാൻ റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു; രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്

കണ്ണൂരിൽ റീൽ ചിത്രീകരിക്കുന്നതിനായി റെഡ് ലൈറ്റ് അടിച്ച് ട്രെയിൻ നിർത്തിച്ചു. രണ്ട് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു.

Read Full Story
03:47 PM (IST) Dec 25

Malayalam News Live:തലസ്ഥാനത്ത് വീണ്ടും ഞെട്ടിക്കുന്ന തീരുമാനം; ആർ ശ്രീലേഖ ഡെപ്യൂട്ടി മേയറുമാകില്ല, നിയമസഭാ സീറ്റ് വാഗ്ദാനം

ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചർച്ചകൾ പുരോഗമിച്ചിരുന്നതെങ്കിലും അവസാന നിമിഷം വലിയ ട്വിസ്റ്റാണ് ഉണ്ടായത്. ശ്രീലേഖയെ മേയർ ആക്കാനുള്ള നീക്കത്തെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിർത്തതോടെയാണ് തീരുമാനം മാറിമറി‌ഞ്ഞത്

Read Full Story
03:43 PM (IST) Dec 25

Malayalam News Live:മീൻ പിടിച്ച് മടങ്ങുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചു; ഷോക്കേറ്റയാൾക്ക് ദാരുണാന്ത്യം

പാലക്കാട് തൃത്താല കപ്പൂരില്‍ പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

Read Full Story
03:32 PM (IST) Dec 25

Malayalam News Live:`കാട്ടുകള്ളനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നു'; സ്വർണക്കൊള്ള ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്

ശബരിമല സ്വർണക്കൊള്ളയിലെ ആരോപണത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി അടൂർ പ്രകാശ്. പോറ്റി കാട്ടുകള്ളൻ ആണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അടുപ്പിക്കില്ലായിരുന്നെന്നും തന്നെ വന്ന് കാണും മുമ്പ് പോറ്റി കണ്ടത് മുഖ്യമന്ത്രിയെ ആണെന്നും അദ്ദേഹം പറഞ്ഞു. 

Read Full Story
02:58 PM (IST) Dec 25

Malayalam News Live:കെസിആറിന്റെ പഞ്ചായത്തിൽ ഇനി 28കാരൻ പ്രസി‍ഡന്റാകും, യൂത്ത് കോൺഗ്രസ് നേതാവ് നെജോ മെഴുവേലിയെ പ്രസിഡന്റാക്കാൻ കോൺ​ഗ്രസ് തീരുമാനം

മുൻ എംഎൽഎ കെ സി രാജഗോപാലൻ്റെ പഞ്ചായത്തിൽ നെജോ മെഴുവേലി പ്രസിഡൻ്റ് ആകും. 76കാരനായ മുൻ എംഎൽഎ കെ സി രാജഗോപാലൻ പ്രസിഡൻ്റ് ആകാൻ മത്സരിച്ചെങ്കിലും പ്രതിപക്ഷ അംഗം മാത്രമായി ഒതുങ്ങിയിരുന്നു.

Read Full Story