ആൾക്കൂട്ടം നോക്കിനിൽക്കേ യുവതിയെ ചുട്ടുകൊന്ന സംഭവം; ഭര്‍ത്താവ് പിടിയില്‍

Web Desk |  
Published : May 02, 2018, 10:01 PM ISTUpdated : Jun 08, 2018, 05:51 PM IST
ആൾക്കൂട്ടം നോക്കിനിൽക്കേ യുവതിയെ ചുട്ടുകൊന്ന സംഭവം; ഭര്‍ത്താവ് പിടിയില്‍

Synopsis

വിരാജുവിനെ പിടികൂടിയത് മുംബൈയില്‍ വച്ച് .

തൃശ്ശൂര്‍: തൃശ്ശൂര്‍ ചെങ്ങാലൂരില്‍ ആൾക്കൂട്ടം നോക്കിനിൽക്കേ യുവതിയെ ചുട്ടുകൊന്ന സംഭവത്തില്‍ ഭര്‍ത്താവ് വിരാജു പിടിയില്‍.  
വിരാജുവിനെ പിടികൂടിയത് മുംബൈയില്‍ വച്ച് .ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു വിരാജു. പുതുക്കാട് എസ്ഐയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. 

തൃശൂർ വെള്ളിക്കുളങ്ങരയിൽ ദളിത് യുവതി ജീത്തുവാണ് കൊല്ലപ്പെട്ടത്.  ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ഭര്‍ത്താവും ജീത്തുവും മാസങ്ങളായി പിരിഞ്ഞു ജീവിച്ചു വരികയായിരുന്നു. കുടുംബശ്രീ യോഗത്തിന് ശേഷം പുറത്തുവരുന്ന സമയത്തായിരുന്നു ആക്രമണം. നേരത്തെ തന്നെ ഭര്‍ത്താവിനെ പേടിച്ച് അച്ഛനൊപ്പമായിരുന്നു ജീതു എത്തിയത്. ഇത് തിരിച്ചറിഞ്ഞ ഭര്‍ത്താവ് വിരാജു ജീതു യോഗം കഴിഞ്ഞ് ഇറങ്ങുന്നതു വരെ ഒളിച്ചിരുന്നു. യോഗം കഴിഞ്ഞ 20ലധികം അംഗങ്ങളോടൊപ്പം പുറത്തേക്ക് വന്ന ജീതുവിന് നേരെ പാഞ്ഞടുത്ത വിരാജിനെ തടയാന്‍ അച്ഛന്‍ ശ്രമിച്ചു. എന്നാല്‍ അച്ഛനെ തള്ളിമാറ്റിയ വിരാജു ജീത്തുവിന്‍റെ ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തി അതിവേഗം ആളിപ്പടര്‍ന്ന തീയണയ്ക്കാന്‍ ആര്‍ക്കും സാധിച്ചില്ല.

 ജീത്തുവിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. ജീതു ആക്രമിക്കപ്പെടുമ്പോള്‍ എല്ലാവരും നോക്കിനിന്നെന്ന് അച്ഛന്‍ ജനാര്‍ദ്ദനന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അലറിവിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ലെന്നും ജീതുവിന്‍റെ അച്ഛന്‍  പ്രതികരിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരുവുനായ ആക്രമണം: പരാതി ലഭിച്ചില്ലെന്ന് പറഞ്ഞ് ഒഴിയാനാകില്ല, നഷ്ടപരിഹാരം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
കനത്ത മഴ, ഓറഞ്ച് അലർട്ട്; 3 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി