ബലാത്സംഗ ശ്രമം തടഞ്ഞ യുവതി യുവാവിന്‍റെ  ജനനേന്ദ്രിയം മുറിച്ചെടുത്തു

Web Desk |  
Published : May 02, 2018, 08:58 PM ISTUpdated : Jun 08, 2018, 05:47 PM IST
ബലാത്സംഗ ശ്രമം തടഞ്ഞ യുവതി യുവാവിന്‍റെ  ജനനേന്ദ്രിയം മുറിച്ചെടുത്തു

Synopsis

ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ യുവതി യുവാവിന്‍റെ  ജനനേന്ദ്രിയം മുറിച്ചെടുത്തു

ഇറ്റാവ : ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ യുവതി യുവാവിന്‍റെ  ജനനേന്ദ്രിയം മുറിച്ചെടുത്തു. ഇറ്റാവയിലെ  ദുര്‍ഗ്ഗാപുര ഗ്രാമത്തിലാണ് സംഭവം. ബലാത്സംഗം ചെയ്യാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് യുവതി കൃത്യം നടത്തിയത്. മനോജ് കുമാര്‍ എന്ന യുവാവിനെ പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  സ്ത്രീയുടെ വീട്ടില്‍ ഒളിച്ച് കടന്ന മനോജ് കുമാര്‍ യുവതിയെ കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഇതിനിടെ സ്വയം രക്ഷയക്കെന്നോണം യുവതി ഇയാളെ കീഴ്‌പ്പെടുത്തുകയും കയര്‍ ഉപയോഗിച്ച് പിടിച്ച് കെട്ടിയതിന് ശേഷം ജനനേന്ദ്രിയം മുറിച്ച് കളയുകയുമായിരുന്നു. ശേഷം യുവതി തന്നെയാണ് ഈ കാര്യം നാട്ടുകാരെയും പൊലീസിനേയും അറിയിച്ചത്. അല്‍പ്പ സമയത്തിനകം പൊലീസെത്തി യുവാവിനെ സമീപത്തുള്ള മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

യുവാവ് ഈ സ്ത്രീയുടെ ഒരു അകന്ന ബന്ധുവാണെന്ന് പൊലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. യുവതി പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണെന്ന് ഇറ്റാവ എസ്പി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണവും ഡയമണ്ടും അടക്കം 10 കോടിയുടെ കവർച്ച, ഇനിയും തുമ്പില്ലാതെ പൊലീസ്, അന്വേഷണം ആന്ധ്രയിലേക്കും
അഹങ്കാരികളായ ഭരണാധികാരികളെ കാത്തിരിക്കുന്നത് പതനം, ട്രംപിന് മുന്നറിയിപ്പുമായി ഖമേനി; ഇറാനിൽ വിചാരണയും ഇന്റർനെറ്റ് നിരോധനവും