മദ്യലഹരിയില്‍ ഭാര്യയെ ആടിച്ചുകൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Published : Jul 11, 2016, 05:56 PM ISTUpdated : Oct 04, 2018, 05:36 PM IST
മദ്യലഹരിയില്‍ ഭാര്യയെ ആടിച്ചുകൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

കൊട്ടാരക്കര മൈലം പഞ്ചായത്തിലെ തെക്കേകരയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ അടിപിടി കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തെക്കേകര മോസ്കോ ജംഗ്ഷനില്‍ കലാഭവനം ജ്യോതി ലക്ഷ്മിയാണ് മരണപ്പെട്ടത്. സംഭവത്തെക്കുറിച്ച്  പൊലീസ് പറയുന്നത് ഇങ്ങിനെ, ജ്യോതി ലക്ഷ്മിയും ഭര്‍ത്താവ് ശ്രീധരനും ഒന്‍പത് വയസ്സുള്ള മകള്‍ ശ്രീലേഖയും ഒരുമിച്ചാണ് താമസിക്കുന്നത്. സംഭവ ദിവസം ജ്യോതി ലക്ഷ്മിയും ഭര്‍ത്താവും മദ്യപിച്ചിരുന്നു. ഇതിനിടയിലുണ്ടായ വാക്കുതര്‍ക്കം അടിപിടിയിലെത്തി. തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് കരുതുന്നത്.

തമിഴ്നാട് സ്വദേശിയാണ് മരിച്ച ജ്യോതി ലക്ഷ്മി. കശുവണ്ടി തൊഴിലാളികളാണ് ഇരുവരും. കൊലപാതക വിവരം പ്രതിതന്നെ നേരിട്ടെത്തിയാണ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ അറിയിയിച്ചത്. ഫ്യൂരിഡാന്‍ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോലേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ